അത്രയും കാലം കളിയാക്കിയവർ എന്റെ ബോഡി കണ്ട് ആദ്യമായി കയ്യടിച്ചു, മറക്കാനാകില്ല;ധനുഷ്

. അത്രയും കാലം മെലിഞ്ഞിട്ടാണ്, കൊള്ളി പോലെയാണ് എന്നൊക്കെ ഉള്ള കളിയാക്കലുകൾ കേട്ടിരുന്നു. ഈ സിനിമയിലെ സീനിലാണ് എനിക്ക് കയ്യടി കിട്ടിയത്

അത്രയും കാലം കളിയാക്കിയവർ എന്റെ ബോഡി കണ്ട് ആദ്യമായി കയ്യടിച്ചു, മറക്കാനാകില്ല;ധനുഷ്
dot image

ധനുഷിനെ മുഖ്യ കഥപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമാണ് പൊല്ലാധവൻ. 2007ൽ വന്ന ത്രില്ലർ ചിത്രം ധനുഷിന്റെ കരിയർ ബെസ്റ്റ് ചിത്രമാണ്. ധനുഷ്-വെട്രി കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ഈ ചിത്രമാണ് തന്റെ ബോഡി ഷൈമിങ്‌ കമ്മന്റുകൾക്ക് അറുതി വരുത്തിയതെന്ന് പറയുകയാണ് ധനുഷ്. കര സിനിമയുടെ പ്രമോഷൻ വേദിയിലായിരുന്നു പ്രതികരണം.

'എന്റെ കരിയറിൽ തന്നെ പ്രധാനമായ ചിത്രമാണ് ഇത്. അത്രയും കാലം മെലിഞ്ഞിട്ടാണ്, കൊള്ളി പോലെയാണ് എന്നൊക്കെ ഉള്ള കളിയാക്കലുകൾ കേട്ടിരുന്നു. ഈ സിനിമയിലെ സീനിലാണ് എനിക്ക് കയ്യടി കിട്ടിയത്. ആദ്യമായി എന്റെ ബോഡിയ്ക്ക് കയ്യടികൾ കിട്ടിയത് ഈ സിനിമയിലൂടെയാണ് അത് ഞാൻ മറക്കില്ല. എനിക്ക് വളരെ സ്പെഷ്യൽ ആയിട്ടുള്ള ചിത്രമാണ് ഇത്,' ധനുഷ് പറഞ്ഞു.

അതേസമയം, പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്‌നേശ് രാജ ഒരുക്കുന്ന സിനിമയാണ് കര. ഏപ്രിൽ 30 ന് സിനിമ പുറത്തിറങ്ങും. നേരത്തെ സിനിമയ്ക്ക് നേരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. കരയിൽ മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയത് മാത്രമല്ല ഇരുണ്ട നിറക്കാരിയാവാൻ മുഖത്ത് ബ്രൗൺ നിറം പൂശി എന്നത് കൂടിയാണ് വിഘ്നേശിനെതിരെയുള്ള ആരോപണം. പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്നേശ് പറഞ്ഞു. ഇരുപത്-ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ഓഡിഷൻ ചെയ്തിരുന്നു.

പക്ഷേ മമിത ചെയ്തതിന്റെ അടുത്തുപോലും ആരും എത്തിയില്ലെന്നും വിഘ്നേശ് പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം എടുത്ത തീരുമാനമാണ് മമിതയെ നായികയാക്കുകയെന്നത്. താൻ പതിവുരീതി തുടരുകയാണെന്നും സെക്സിസ്റ്റ് ആണെന്നുമൊക്കെ വിമർശിക്കുന്നതിൽ കുഴപ്പമില്ലെന്നും വിഘ്നേശ് രാജ പറഞ്ഞു. ചിത്രത്തിലെ നായികാവേഷത്തിനായി തമിഴ് നടിയെ കിട്ടിയില്ലേയെന്നും അതുകൊണ്ടാണോ മലയാളി നടിയെ ഇരുണ്ട നിറക്കാരിയായി അവതരിപ്പിച്ചത് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ.

Content Highlights: Dhanush shared that for a long time people mocked his lean physique and appearance, but one particular film changed that perception completely. He revealed that after the release of that movie, audiences began applauding him for his screen presence and body instead of making fun of him.

dot image
To advertise here,contact us
dot image