'ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു'; മുംബൈക്കെതിരായുള്ള ജയം മുകേഷിന് സമർപ്പിച്ച് റുതുരാജ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുംബൈ - ചെന്നൈ പോരിൽ തന്റെ അമ്മയുടെ വേർപാടിന്റെ ദുഃഖം ഉള്ളിലൊതുക്കിയായിരുന്നു സിഎസ്കെയുടെ പേസർ മുകേഷ് ചൗധരി മൈതാനത്ത് പന്തെറിയാൻ എത്തിയത്

'ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു'; മുംബൈക്കെതിരായുള്ള ജയം മുകേഷിന് സമർപ്പിച്ച് റുതുരാജ്
dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുംബൈ - ചെന്നൈ പോരിൽ തന്റെ അമ്മയുടെ വേർപാടിന്റെ ദുഃഖം ഉള്ളിലൊതുക്കിയായിരുന്നു സിഎസ്കെയുടെ പേസർ മുകേഷ് ചൗധരി മൈതാനത്ത് പന്തെറിയാൻ എത്തിയത്. മത്സരത്തിൽ മുംബൈ ഓപണർ ക്വിന്‍റൺ ഡി കോക്കോക്കിന്റെ നിർണായക വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. ഹിറ്റ്മാൻ രോഹിത് ശർമയുടെ അഭാവത്തില്‍ മുംബൈയുടെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ക്വിന്‍റൺ ഡി കോക്കോക്കിനെ ബൗള്‍ഡാക്കിയായിരുന്നു മുകേഷ് മുംബൈ ടീമിനെ ആകെ ഞെട്ടിച്ചത്. തന്റെ ദുഃഖത്തിനിടയിലും ടീമിനൊപ്പം ചേരാൻ മുകേഷ് എടുത്ത തീരുമാനത്തിനും, താരത്തിന്റെ നിശ്ചയദാർഢ്യത്തിനും മുന്നിൽ തലകുനിക്കുന്നതായി ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്‌വാദ് മത്സരശേഷം പ്രതികരിച്ചു.

'മുകേഷിനെ സംബന്ധിച്ചിടത്തോളം ഇത് മാനസികമായി വലിയൊരു പോരാട്ടം തന്നെയായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ നിന്ന് ടീമിന് വേണ്ടി കളത്തിലിറങ്ങാനായി തിരിച്ചെത്തണമെന്ന തീരുമാനമെടുക്കാൻ വലിയ ധൈര്യം വേണം. അവന്റെ ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു. ഈ വിജയം അവനുള്ളതാണ്', റുതുരാജ് വ്യക്തമാക്കി.

ദീർഘകാലമായി അസുഖബാധിതയായിരുന്ന മുകേഷിന്‍റെ മാതാവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. രാജസ്ഥാനിലെ ഭീൽവാഡയിൽ അമ്മയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി, തൊട്ടടുത്ത ദിവസം തന്നെ മുകേഷ് ചെന്നൈ ടീമിനൊപ്പം ചേർന്നു. സിഎസ്കെ താരം ഖലീല്‍ അഹമ്മദ് പരിക്കേറ്റ് പുറത്തായതുകൊണ്ട് ടീമിന് തന്നെ ആവശ്യമാണെന്ന തിരിച്ചറിവായിരുന്നു വ്യക്തിപരമായ ദു:ഖത്തിനിടയിലും മുംബൈക്കെതിരായ മത്സരത്തിനായി മുകേഷ് മൈതാനത്തെത്തിയത്. മത്സരത്തിന് 103 റൺസിന്റെ വമ്പൻ ജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്.

Content highlight: Ruturaj Gaikwad dedicates CSK win against MI to Mukesh Chaudhary

dot image
To advertise here,contact us
dot image