വിരമിച്ചിട്ടും കാറില്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴായിരുന്നു തച്ചങ്കരിയുടെ കാറില്‍ നമ്പര്‍ പ്ലേറ്റിനോട് ചേര്‍ന്ന് ത്രീസ്റ്റാര്‍ ബോര്‍ഡ് കാണപ്പെട്ടത്

വിരമിച്ചിട്ടും കാറില്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം
dot image

തിരുവനന്തപുരം: സര്‍വ്വീസില്‍ നിന്നും വിരമിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും തന്റെ സ്വകാര്യവാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ ഉപയോഗിച്ചതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഡിജിപി. പരാതി കോട്ടയം എസ്പിക്ക് കൈമാറി. പരാതിയില്‍ പ്രാഥമികാന്വേഷണം നടന്നാണ് എസ്പിക്ക് നിര്‍ദേശം നല്‍കിയത്.

കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴായിരുന്നു തച്ചങ്കരിയുടെ കാറില്‍ നമ്പര്‍ പ്ലേറ്റിനോട് ചേര്‍ന്ന് ത്രീസ്റ്റാര്‍ ബോര്‍ഡ് കാണപ്പെട്ടത്. ബോര്‍ഡ് തുണിവെച്ച് മറച്ച നിലയിലാരുന്നു. കവര്‍ മാറ്റിയപ്പോഴാണ് നക്ഷത്രങ്ങള്‍ തെളിഞ്ഞത്.

അതേസമയം ത്രീസ്റ്റാര്‍ ബോര്‍ഡ് വെച്ച് യാത്ര ചെയ്തിട്ടില്ലെന്നും ബോര്‍ഡ് മറച്ച നിലയിലായിരുന്നുവെന്നുമാണ് ടോമിന്‍ തച്ചങ്കരിയുടെ വിശദീകരണം.

Content Highlights: three star board Controversy Investigation ordered against Tomin Thachankary

dot image
To advertise here,contact us
dot image