

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് വിജയം. കോളറാഡോ റാപ്പിഡ്സിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസി ഇരട്ടഗോൾ നേടി തിളങ്ങി.
മത്സരത്തിന്റെ 18-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസിയാണ് മയാമിക്ക് ലീഡ് സമ്മാനിച്ചത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ജെര്‍മന്‍ ബെര്‍തെരമേയിലൂടെ മയാമി ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയില്‍ 58, 62 മിനിറ്റില്‍ ഗോളുകള്‍ നേടി കോളറാഡോ ഒപ്പമെത്തി. എന്നാല്‍ 79-ാം മിനിറ്റില്‍ മെസി മയാമിയുടെ വിജയഗോള്‍ കണ്ടെത്തി. 87-ാം മിനിറ്റില്‍ റെഡ് കാര്‍ഡ് കണ്ട് യാനിക് ബ്രൈറ്റ് പുറത്തായതോടെ മയാമി പത്തു പേരായി ചുരുങ്ങി. എങ്കിലും മെസിയുടെ ഗോളോടെ മയാമി വിജയമുറപ്പിച്ചു. ഇതോടെ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും മെസിപ്പടയ്ക്ക് സാധിച്ചു.
Content Highlights: Lionel Messi scores winner as Miami beats Colorado in MLS