ആവേശം അവസാനം വരെ ; CSK യെ തകർത്ത് SRH

ചെന്നൈ സൂപ്പർ കിങ്സിനെതിരെ 12 റൺസിന്റെ വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്

ആവേശം അവസാനം വരെ ; CSK യെ തകർത്ത് SRH
dot image

ചെന്നൈ സൂപ്പർ കിങ്സിനെതിരെ 12 റൺസിന്റെ വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 184 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ.

ചെന്നൈയ്ക്ക് വേണ്ടി മാറ്റ് ഷോർട് 34 റൺസും ആയുഷ് മാത്രെ 30 റൺസും സർഫറാസ് ഖാൻ 25 റൺസും ശിവം ദുബെ 21 റൺസും നേടി. ഹൈദരാബാദിനായി ഇഷാൻ മലിംഗ മൂന്ന് വിക്കറ്റ് നേടി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കുകയായിരുന്നു.

15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 22 പന്തില്‍ 59 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് വീഴ്ചക്കിടയിലും തകര്‍ത്തടിച്ച ക്ലാസന്‍ 39 പന്തില്‍ 59 റൺസെടുത്തു. ട്രാവിസ് ഹെഡ് 23 റണ്‍സെടുത്തു. ക്ലാസനും അഭിഷേകിനുമൊഴികെ മറ്റാര്‍ക്കും ഹൈദരാബാദ് നിരയില്‍ തിളങ്ങാനായില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ജാമി ഓവര്‍ടണും അന്‍ഷുല്‍ കാംബോജും 3 വിക്കറ്റ് വീതമെടുത്തപ്പോള്‍ മുകേഷ് ചൗധരി 2 വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടി എസ് ആർ എച്ച് ക്യാപ്റ്റൻ ഇഷാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Content Highlights:  ipl-2026-srh-vs-csk-match-report-sunrisers-hyderabad-victory

dot image
To advertise here,contact us
dot image