

കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി റയല്‍ സോസിഡാഡ്. കലാശപ്പോരിൽ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തിയാണ് സോസിഡാഡ് ചാമ്പ്യന്മാരായത്. ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു സോസിഡാഡിന്റെ വിജയം.
നിശ്ചിത സമയത്ത് മത്സരം 2-2 എന്ന നിലയിൽ പിരിയുകയായിരുന്നു. അത്‌ലറ്റികോയ്ക്ക് വേണ്ടി അഡെമോള ലൂക്ക്മാനും ജൂലിയന്‍ അല്‍വാരസും സോസിഡാഡിന് വേണ്ടി ആൻഡർ ബാരെനെറ്റ്‌സിയയും മൈക്കൽ ഒയാർസബാലും വലകുലുക്കി. ഇതിന് ശേഷമായിരുന്നു മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് പെനാൽറ്റികൾ തടുത്തിട്ട് മറൈറോയാണ് കളിയിലെ താരം. അത്‌ലറ്റികോയ്ക്ക് വേണ്ടി അലക്‌സ് ബേനയും തിയാഗോ അല്‍മാദയും നിക്കോളാസ് ഗോണ്‍സാലസും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ജൂലിയന്‍ അല്‍വാരസും അലക്‌സാണ്ടര്‍ സൊല്‍ലോത്തും പെനാല്‍റ്റി പാഴാക്കി.
Content Highlights: Real Sociedad Wins Copa del Rey, beats Atletico Madrid in Final on Penalties