ബോളർ പോലും വിളിച്ചില്ല; അഭിഷേകിനെ വീഴ്ത്തി സഞ്ജുവിന്റെ റിവ്യൂ; 'തല' തന്നെ!

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലും സഞ്ജു സാംസണിന്റെ തല

ബോളർ പോലും വിളിച്ചില്ല; അഭിഷേകിനെ വീഴ്ത്തി സഞ്ജുവിന്റെ റിവ്യൂ; 'തല' തന്നെ!
dot image

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലും സഞ്ജു സാംസണിന്റെ തല. 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗ് അവസാനിപ്പിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്‍റെ റിവ്യു ആയിരുന്നു.

ജാമി ഓവര്‍ടണ്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ക്യാച്ചിനായി റിവ്യു എടുക്കാന്‍ സഞ്ജു ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിനെ നിര്‍ബന്ധിച്ചത്.പന്തെറിഞ്ഞ ജാമി ഓവര്‍ടണ് പോലും അത് ക്യാച്ചാണോ എന്ന കാര്യത്തില്‍ വലിയ ഉറപ്പില്ലായിരുന്നു.

അതുകൊണ്ട് തന്നെ ഓവര്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ തുടങ്ങുമ്പോഴാണ് സഞ്ജു റിവ്യു എടുക്കാന്‍ റുതുരാജിനോട് ആവശ്യപ്പെട്ടത്. വിഡിയോ പരിശോധനയില്‍ പന്ത് അഭിഷേകിന്‍റെ ബാറ്റിലുരസിയെന്ന് വ്യക്തമായതോടെ ചെന്നൈ താരങ്ങള്‍ ആഘോഷം തുടങ്ങി.

ഇതിന് തൊട്ടു മുമ്പ് അഭിഷേക് നല്‍കിയ അനായാസ ക്യാച്ച് ശിവം ദുബെ കൈവിട്ടിരുന്നു. 22 പന്തില്‍ ആറ് ഫോറും നാലു സിക്സും പറത്തിയ അഭിഷേക് 59 റണ്‍സെടുത്താണ് പുറത്തായത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു.

15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 22 പന്തില്‍ 59 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് വീഴ്ചക്കിടയിലും തകര്‍ത്തടിച്ച ക്ലാസന്‍ 39 പന്തില്‍ 59 റൺസെടുത്തു. ട്രാവിസ് ഹെഡ് 23 റണ്‍സെടുത്തു. ക്ലാസനും അഭിഷേകിനുമൊഴികെ മറ്റാര്‍ക്കും ഹൈദരാബാദ് നിരയില്‍ തിളങ്ങാനായില്ല.

Content Highlights:ipl-2026-sanju-samson-brilliant-drs-review-abhishek-sharma-wicket-srh-vs-csk

dot image
To advertise here,contact us
dot image