ഒടുവിൽ ഗ്രീൻ സിഗ്നൽ തെളിഞ്ഞു; ഗുജറാത്തിനെതിരെ കൊൽക്കത്തയ്ക്ക് മികച്ച ടോട്ടൽ

25 കോടി രൂപയ്ക്ക് ടീമിലെത്തിയിട്ടും കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാതിരുന്ന താരത്തിന്റെ കംബാക്ക് കൂടിയായിരുന്നു ഇത്

ഒടുവിൽ ഗ്രീൻ സിഗ്നൽ തെളിഞ്ഞു; ഗുജറാത്തിനെതിരെ കൊൽക്കത്തയ്ക്ക് മികച്ച ടോട്ടൽ
dot image

ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 180 റൺസിന്റെ ടോട്ടൽ. 20 ഓവറിൽ മുഴുവൻ വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത ഈ സ്കോർ പടുത്തുയർത്തിയത്.

കാമറൂൺ ഗ്രീനിന്റെ മികവാണ് മികച്ച ടോട്ടൽ കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്. ഇന്നിങ്സിന്റെ അവസാന പന്തിൽ പുറത്തായ താരം 55 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കം 79 റൺസ് നേടി. 25 കോടി രൂപയ്ക്ക് ടീമിലെത്തിയിട്ടും കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാതിരുന്ന താരത്തിന്റെ കംബാക്ക് കൂടിയായിരുന്നു ഇത്.

റോമാൻ പവൽ 27 റൺസും രമൺദീപ് സിങ് 17 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല. ഗുജറാത്തിനായി കാഗിസോ റബാഡ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ്, അശോക് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നേടിയ കൊൽക്കത്ത നായകൻ അജിങ്ക്യാ രഹാനെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് കെകെആര്‍ ഇറങ്ങിയത്. മോശം ഫോമിലുള്ള ഫിന്‍ അലെനു പകരം ടിം സെയ്‌ഫേര്‍ട്ടിനെ സീസണിലാദ്യമായി ടീമിലേക്കു കൊണ്ടുവന്നു. എന്നാല്‍ ഗുജറാത്തിൽ മാറ്റങ്ങളില്ലായിരുന്നു.

നാലു മല്‍സരങ്ങളില്‍ നിന്നും രണ്ടു വീതം ജയവും തോല്‍വിയുമടക്കം നാലു പോയിന്റുള്ള ജിടി ഇപ്പോള്‍ ടൂര്‍ണമെന്റില്‍ ആറാമതാണ്. ഇന്നു കെകെആറിനെ തകര്‍ത്തു വിടാനായാല്‍ അവര്‍ക്കു നാലാംസ്ഥാനത്തേക്കും ഉയരാം. എന്നാല്‍ അഞ്ചു കളിയില്‍ നിന്നും വെറും ഒരു പോയിന്റ് മാത്രമുള്ള കെകെആര്‍ അവസാന സ്ഥാനക്കാരാണ്.

Content highlights:kkr vs gt-ipl 2026 kolkata knight riders set strong total against gujarat cameron green

dot image
To advertise here,contact us
dot image