

വേനല്‍ കടുത്തതോടെ രാജ്യത്തെ വെദ്യുത ഉപഭോഗം കുത്തനെ കൂടുകയാണ്. വേനല്‍ച്ചൂട് ശക്തമായതിനൊപ്പം ഡേറ്റ സെന്ററുകള്‍ കൂടുന്നതും, എല്‍പിജി ക്ഷാമം മൂലം ഇലക്ട്രിക് ഉപകരണങ്ങള്‍ കൂടുതലായി അടുക്കളകളില്‍ ഉപയോഗിക്കുന്നതുമെല്ലാം ഇതിന് കാരണമാണ്. ഊര്‍ജ ആവശ്യങ്ങള്‍ കൂടുമ്പോള്‍ ഈ മേഖലയിലെ കമ്പനികളുടെ ഓഹരിവില ഉയരാറുണ്ടെന്നതാണ്് യാഥാര്‍ഥ്യം. കൂടുതല്‍ വൈദ്യുതി വില്‍ക്കാന്‍ സാധിക്കുന്നതിലൂടെ അവരുടെ വിറ്റുവരവും ലാഭവും വര്‍ധിക്കുന്നു. പുനരുപയോഗ ഊര്‍ജ മേഖലയിലെ പുതിയ പദ്ധതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കുന്നുണ്ട്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളരുമ്പോള്‍ ഊര്‍ജ ആവശ്യവും കൂടും. ഇത് മനസ്സിലാക്കി നിക്ഷേപകര്‍ പവര്‍ സ്റ്റോക്കുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ തയ്യാറാകുന്നുണ്ടെന്ന് ഓഹരി വിപണിയിലെ ചലനങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികള്‍ ഇന്ത്യയില്‍ കൂടുതലായി പ്രവര്‍ത്തനം തുടങ്ങുന്നതും വൈദ്യുതി ഡിമാന്റിനെ കുത്തനെ കൂട്ടുന്നുണ്ട്. ഉദാഹരണമായി, ജെമിനൈയിലോ ചാറ്റ് ജിപിടിയിലോ ഒരു പ്രോംപ്റ്റ് നല്‍കുമ്പോള്‍, സാധാരണ ഗൂഗിള്‍ സെര്‍ച്ചിനേക്കാള്‍ പത്തിരട്ടി വൈദ്യുതി ചെലവാകുന്നുണ്ട്. ഈ ഡേറ്റാ സെന്ററുകള്‍ക്ക് 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി വേണം.
ഇന്ത്യയെ ആഗോള ഡേറ്റാ സെന്റര്‍ ഹബ്ബ് ആക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അദാനി കണക്ട്, ടാറ്റ കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ കമ്പനികള്‍ വലിയ തോതില്‍ ഡേറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നു. ഇതിന് ആവശ്യമായ വൈദ്യുതി നല്‍കുന്ന കമ്പനികളുടെ വരുമാനം വര്‍ധിക്കുമെന്ന് നിക്ഷേപകര്‍ കണക്കുകൂട്ടുന്നുണ്ട്.. വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എഐ സാങ്കേതികവിദ്യ തന്നെ പവര്‍ കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. ഊര്‍ജ്ജ നഷ്ടം കുറയ്ക്കാനും ഡിമാന്‍ഡ് മുന്‍കൂട്ടി പ്രവചിക്കാനും എഐ സഹായിക്കുന്നു. ഇത് കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കും.
ശ്രദ്ധിക്കേണ്ട ഓഹരികൾ
വർധിച്ചുവരുന്ന പവർ ഡിമാൻഡ് പവർ സ്റ്റോക്കുകൾക്ക് വലിയ പോസിറ്റിവ് ഘടകമാണ്. എന്നാൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് കമ്പനിയുടെ കടബാധ്യതയും ഭാവി പദ്ധതികളും കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.വാങ്ങുന്നതിന് മുമ്പ് ഓഹരി വിലയെ ബാധിക്കുന്ന മറ്റ് ചില ഘടകങ്ങൾ കൂടി പരിഗണിക്കണം. കൽക്കരിയുടെയോ പ്രകൃതിവാതകത്തിന്റെയോ വില കൂടിയാൽ അത് കമ്പനിയുടെ ലാഭത്തെ ബാധിച്ചേക്കാം.പുതിയ പ്ലാന്റുകൾ തുടങ്ങാൻ വലിയ തുക കടമെടുക്കുന്ന കമ്പനികളുടെ ലാഭവിഹിതം പലിശ അടയ്ക്കുന്നതിലൂടെ കുറയാൻ സാധ്യതയുണ്ട്. വൈദ്യുതി നിരക്കുകളിൽ സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങളും ഓഹരി വിലയെ സ്വാധീനിക്കും.
Content Highlights: The demand for power is rising due to AI data centers and the summer heat. Explore why top power stocks like Tata Power and NTPC are set for a massive rally. Keep an eye on these shares