'നീ ക്യൂട്ടല്ലേ..!'; ചഹല്‍ ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചു; തെളിവുമായി നടി താനിയ; VIDEO

കാറോടിക്കുന്നതിനിടെ സിഗരറ്റ് പുകച്ച് കുറ്റി അലക്ഷ്യമായി റോഡിലേക്ക് വലിച്ചെറിഞ്ഞ് താരം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

'നീ ക്യൂട്ടല്ലേ..!'; ചഹല്‍ ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചു; തെളിവുമായി നടി താനിയ; VIDEO
dot image

ഇന്ത്യന്‍ താരവും പഞ്ചാബ് കിങ്‌സ് സ്പിന്നറുമായ യുസ്‌വേന്ദ്ര ചഹലിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍. കാറോടിക്കുന്നതിനിടെ സിഗരറ്റ് പുകച്ച് കുറ്റി അലക്ഷ്യമായി റോഡിലേക്ക് വലിച്ചെറിഞ്ഞ് താരം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

പിന്നാലെയിതാ ചഹല്‍ ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് പേഴ്‌സണല്‍ സന്ദേശമയച്ചുവെന്നു കാണിച്ച് നടിയും മോഡലുമായ താനിയ ചാറ്റര്‍ജി രംഗത്തെത്തി. ചഹല്‍ അയച്ച മെസേജ് കാണിച്ചുള്ള നടിയുടെ വിഡിയോയും പുറത്തു വന്നു. വിഡിയോ വൈറലാവുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമിലെ തന്റെ ഫോട്ടോകൾ പങ്കിട്ട് ചഹല്‍ പേഴ്‌സണലായി 'നീ ക്യൂട്ടാണ്' എന്നു മെസേജ് അയച്ചുവെന്നാണ് നടി ആരോപിക്കുന്നത്. താനിയയുടെ രണ്ട് ചിത്രങ്ങളുൾപ്പെട്ട ചാറ്റും താരം മാധ്യമങ്ങളുടെ ക്യാമറകള്‍ക്കു മുന്നില്‍ കാണിക്കുകയും ചെയ്തു.

അതേസമയം നടിക്ക് സന്ദേശം അയച്ചത് ചഹല്‍ തന്നെയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയൊന്നും വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ചഹലോ അദ്ദേഹത്തോടടുത്തവരോ പ്രതികരണവും നടത്തിയിട്ടില്ല.

കാറോടിക്കുന്നതിനിടെ ചഹല്‍ സിഗരറ്റ് വലിക്കുകയും പിന്നാലെ കുറ്റി അലക്ഷ്യമായി റോഡിലേക്ക് വലിച്ചെറിയുന്നതിന്റേയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായതോടെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

താന്‍ മദ്യപാനം പൂര്‍ണമായി നിര്‍ത്തിയെന്നു ഈയിടെ ചഹല്‍ വെളിപ്പെടുത്തിയിരുന്നു. പഞ്ചാബിനായി ഐപിഎല്‍ കിരീടം നേടാനുള്ള ഒരുക്കത്തിലാണ് താനെന്നും ഫിറ്റ്‌നസ് മെച്ചപ്പെടുത്തി ആത്മവിശ്വാസത്തോടെ കളിക്കാനാണു ശ്രമമമെന്നും ചഹല്‍ വ്യക്തമാക്കി. ഈ പ്രഖ്യാപനങ്ങൾക്കിടെയാണ് കല്ലുകടിയായി തുടരെ വിവാദങ്ങൾ.

Content Highlights:yuzvendra chahal instagram message actress tania- video leak

dot image
To advertise here,contact us
dot image