ഇന്ന് വെടിക്കെട്ട് ബാറ്റർമാരുടെ പൂരം; വൈഭവിന്റെ രാജസ്ഥാനും അഭിഷേകിന്റെ ഹൈദരാബാദും നേർക്കുനേർ

ഐപിഎല്ലിൽ തോൽവി അറിയാത്ത ടീമായ രാജസ്ഥാൻ റോയൽസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

ഇന്ന് വെടിക്കെട്ട് ബാറ്റർമാരുടെ പൂരം; വൈഭവിന്റെ രാജസ്ഥാനും അഭിഷേകിന്റെ ഹൈദരാബാദും നേർക്കുനേർ
dot image

ഐപിഎല്ലിൽ തോൽവി അറിയാത്ത ടീമായ രാജസ്ഥാൻ റോയൽസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ രാജസ്ഥാന്‍റെ പടയോട്ടം തടയുക എന്നത് സണ്‍റൈസേഴ്സ് ഹൈദരാബാദിന് വലിയ വെല്ലുവിളിയാകും.

വെടിക്കെട്ട് ബാറ്റര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ന് അടിയുടെ പൊടിപൂരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സീസണിലെ ഏറ്റവും മികച്ച തുടക്കം ലഭിച്ച ടീമാണ് രാജസ്ഥാൻ റോയൽസ്. +2.055 എന്ന മികച്ച നെറ്റ് റൺറേറ്റോടെ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാൻ. നാലു കളികളില്‍ ഒരു ജയം മാത്രമുള്ള ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്.

ബാറ്റിംഗിൽ മികവ് കാട്ടുമ്പോഴും ബൗളിംഗിലെ പാളിച്ചകളാണ് ഹൈദരാബാദിന് തിരിച്ചടിയാകുന്നത്. രാജസ്ഥാന് ബൗളിങ്ങിലും ടെൻഷൻ ഇല്ല. ടോസ് നിർണ്ണായകമാകുന്ന ഈ മത്സരത്തിൽ ബാറ്റിംഗ് കരുത്തില്‍ ആര് മുന്നിലെത്തുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Content Highlights:ipl 2026 rr vs srh vaibhav suryavanshi vs abhishek sharma clash

dot image
To advertise here,contact us
dot image