ബാറ്റിങ്ങിനിടെ പന്തെടുത്ത് കറക്കി നോക്കി ടിം ഡേവിഡ്; അമ്പയർ ചോദിച്ചിട്ടും കൊടുത്തില്ല,നാടകീയ രംഗങ്ങൾ

മത്സരത്തിനിടെ ബെം​ഗളൂരു താരം ടിം ഡേവിഡ‍് പന്തു പരിശോധിക്കുന്നതും ചർച്ചയായിരിക്കുകയാണ്

ബാറ്റിങ്ങിനിടെ പന്തെടുത്ത് കറക്കി നോക്കി ടിം ഡേവിഡ്; അമ്പയർ ചോദിച്ചിട്ടും കൊടുത്തില്ല,നാടകീയ രംഗങ്ങൾ
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ​ഗ്ലാമർ പോരാട്ടമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു– മുംബൈ ഇന്ത്യൻസ് മത്സരത്തിന് പിന്നാലെ വിവാദങ്ങൾ‌ ഒന്നിനുപിറകേ ഒന്നായി വരികയാണ്. ‌മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ​ഗ്ലൗസ് മാറ്റവും ബാറ്റ് പരിശോധനയ്ക്കിടെ സൂപ്പർ താരം രോഹിത് ശർമ അമ്പയറുമായി കയർത്തു സംസാരിച്ചതും വിവാദമായിരുന്നു. ഇപ്പോഴിതാ മത്സരത്തിനിടെ ബെം​ഗളൂരു താരം ടിം ഡേവിഡ‍് പന്തു പരിശോധിക്കുന്നതും ചർച്ചയായിരിക്കുകയാണ്.

ബാറ്റിങ്ങിനിടെ പന്തിന്റെ ആക‍ൃതി പരിശോധിക്കാനായി ബെം​ഗളൂരു താരം ടിം ഡേവിഡ് അമ്പയറുടെ കയ്യിൽ നിന്ന് പന്തു വാങ്ങി. മത്സരത്തിനിടെ പുതിയ പന്ത് എത്തിച്ചപ്പോഴായിരുന്നു സംഭവം. പന്തിന്റെ ഷേപ്പിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ ഡേവിഡ് അമ്പയർക്ക് അത് തിരികെ നൽകാൻ കൂട്ടാക്കിയില്ല. പലകുറി അത് തിരിച്ച് നൽകാൻ ആവശ്യപ്പെട്ടിട്ടും ഡേവിഡ് നൽകാതായതോടെ അമ്പയർ അമഷം കാണിക്കുന്നത് കാണാമായിരുന്നു.

അമ്പയര്‍ പന്ത് ആവശ്യപ്പെട്ടെങ്കിലും ടിം ഡേവിഡ് നല്‍കാന്‍ തയ്യാറായില്ല. താരം തുടര്‍ച്ചയായി പന്ത് കറക്കി പരിശോധിക്കുകയായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടാണ് ടിം ഡേവിഡ് പന്ത് തിരികെ ഏല്‍പ്പിച്ചത്. സംഭവം കണ്ട് അമ്പയർക്ക് അരികിലേക്ക് എത്തിയ രോഹിത് ശര്‍മയോട് പന്തിന്‍റെ രൂപം മാറിയെന്ന് ടിം ഡേവിഡ് ആഗ്യം കാണിക്കുകയും ചെയ്തു.

Content Highlights: IPL 2026, MI vs RCB: Tim David irritates umpires, refuses to hand over ball during testing drama

dot image
To advertise here,contact us
dot image