'അലസമായ ബാറ്റിംഗ് ശൈലിയാണ് പരാഗ് ഐപിഎല്ലിൽ പുറത്തെടുക്കുന്നത്'; വിമർശനവുമായി കെ ശ്രീകാന്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനത്തോടെ കുതിക്കുകയാണ് രാജസത്താണ് റോയൽസ്, എന്നാൽ അവരുടെ തുടർ വിജയങ്ങൾക്കിടയിലും നായകൻ റിയാൻ പരാഗിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്

'അലസമായ ബാറ്റിംഗ് ശൈലിയാണ് പരാഗ് ഐപിഎല്ലിൽ പുറത്തെടുക്കുന്നത്'; വിമർശനവുമായി കെ ശ്രീകാന്ത്
dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനത്തോടെ കുതിക്കുകയാണ് രാജസത്താണ് റോയൽസ്. എന്നാൽ അവരുടെ തുടർ വിജയങ്ങൾക്കിടയിലും നായകൻ റിയാൻ പരാഗിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. അലസമായ ബാറ്റിംഗ് ശൈലിയായാണ് പരാഗ് ഐപിഎല്ലിൽ പുറത്തെടുക്കുന്നത് എന്നാണ് ശ്രീകാന്ത് വിമർശനം ഉയർത്തിയിരിക്കുന്നത്. ബെംഗളുരുവിന് എതിരായ മത്സരത്തിൽ മൂന്ന് റൺസ് മാത്രമായിരുന്നു താരത്തിന് നേടിയായിരുന്നത്.

'രാജസ്ഥാൻ റോയൽസിന്റെ നായകൻ ആയതുകൊണ്ട് മാത്രമാണ് പരാഗ് ടീമിൽ കളിക്കുന്നത്. അലസമായി കളിച്ച് താരം വിക്കറ്റ് നഷ്ട്ടപ്പെടുത്തുകയാണ്.ഒരുപാട് സീസണുകളിൽ പരാഗ് രാജസ്ഥനായി കളത്തിലിറങ്ങിയിട്ടുണ്ട്. എന്നാൽ, കുറവ് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന് തിളങ്ങാനായിട്ടുള്ളത്. ധാർഷ്ട്യം കാരണമാണ് അദ്ദേഹം കഴിഞ്ഞ കളിയിൽ പുറത്തായത്. പരാഗ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം'; തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീകാന്ത് വ്യക്തമാക്കി.

രാജസ്ഥാനായി മൂന്നാം നമ്പറിൽ കളിക്കാൻ ധ്രുവ് ജൂറൽ ഉള്ളത് ടീമിന്റെ ഭാഗ്യമാണെന്നും വളരെ മികച്ച ഷോട്ടുകളുമാണ് അദ്ദേഹം കളിക്കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. ഇന്ന് സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ മത്സരം. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

Content highlight: Riyan Parag batting criticism srikanth Rajasthan Royals IPL 2026

dot image
To advertise here,contact us
dot image