

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റിനു ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തിയിരുന്നു. ലഖ്‌നൗ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ഗുജറാത്ത് 18.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നിരുന്നു. എന്നാൽ, മത്സരത്തിനിടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകൻ ആശിഷ് നെഹ്റ നടത്തിയ ബുദ്ധിപരമായ നീക്കമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാ വിഷയം.
ലഖ്‌നൗ ഇന്നിങ്സിന്റെ അവസാന ഓവറിനിടെയാണ് സംഭവം നടന്നത്. ഫീൽഡിൽ തന്ത്രപരമായ ചില മാറ്റങ്ങൾ വരുത്തണമെന്ന് നെഹ്റ മനസിലാക്കി. ഉടൻ തന്നെ ആ വിവരം ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ അറിയിക്കാൻ പകരക്കാരനായി ബൗണ്ടറി ലൈനിൽ നിന്നിരുന്ന കുൽവന്ത് ഖെജ്രോലിയ ചുമതലപ്പെടുത്തി.
Nehra Ji ka message aaye aur wicket na jaaye... aise ho sakta hai kya? 🫣
— Star Sports (@StarSportsIndia) April 12, 2026
Did you manage to decode what Nehra Ji was trying to say? 🤔#IPLRivalryWeek 2026 ➡️ #LSGvGT | LIVE NOW 👉 https://t.co/0HrC1UNn6k | #TATAIPL pic.twitter.com/QcDozgDI39
നെഹ്റ ഡഗൗട്ടിൽ ഉണ്ടായിരുന്ന കുൽവന്തിനെ തള്ളി ഗ്രൗണ്ടിലേക്ക് വിടുകയും ചെയ്തു. നെഹ്റയുടെ പ്രവർത്തി താരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ആരാധകരുടെ വിമർശനം.
എന്നാൽ, നെഹ്റയുടെ നിർദ്ദേശം മനസിലാക്കിയ ശുഭ്മാന്‍ ഗിൽ ഫീൽഡിൽ വേണ്ട മാറ്റങ്ങൾ വരുത്തി. തൊട്ടടുത്ത പന്തിൽ തന്നെ ലക്നൗവിന്റെ ജോർജ് ലിൻഡയെ പുറത്താക്കുകയും ചെയ്തു. അശോക് ശർമ എറിഞ്ഞ സ്ലോ ഫുൾ ടോസ് പന്ത് കണക്ട് ചെയ്യാൻ ലിൻഡയ്ക്ക് കഴിഞ്ഞില്ല. കൂറ്റനടിക്ക് ജോർജ് ലിൻഡ ശ്രമിച്ചെങ്കിലും പന്ത് ഷാരൂഖ് ഖാന്റെ കയ്യിൽ ഒതുങ്ങുക ആയിരുന്നു.
Content highlights; ashish-nehra-tactics-kulwant-khejroliya-wicket-video-viral-ipl-2026