ഇതിലും വലിയ അരങ്ങേറ്റം സ്വപ്നത്തിൽ പോലുമുണ്ടാവില്ല!; ആദ്യ ഓവറിൽ തന്നെ മൂന്ന് പേരെ ഡക്കാക്കി 24 കാരൻ

പേരുകേട്ട രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് നിരയെ തന്റെ ആദ്യ ഓവറിൽ തന്നെ ചുരുക്കി കെട്ടി അരങ്ങേറ്റക്കാരൻ പ്രഫുൽ ഹിംഗെ.

ഇതിലും വലിയ അരങ്ങേറ്റം സ്വപ്നത്തിൽ പോലുമുണ്ടാവില്ല!; ആദ്യ ഓവറിൽ തന്നെ മൂന്ന് പേരെ ഡക്കാക്കി 24 കാരൻ
dot image

പേരുകേട്ട രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് നിരയെ തന്റെ ആദ്യ ഓവറിൽ തന്നെ ചുരുക്കി കെട്ടി അരങ്ങേറ്റക്കാരൻ പ്രഫുൽ ഹിംഗെ. ആദ്യ ഓവറിൽ തന്നെ വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, ലുവന്‍-ഡ്രെ പ്രിട്ടോറിയസ് എന്നിവരെയാണ് താരം മടക്കി അയച്ചത്.

രണ്ട് ഓവർ പിന്നിടുമ്പോൾ നാല് റൺസിന് നാല് എന്ന തകർന്ന നിലയിലാണ് രാജസ്ഥാൻ. രണ്ടാം ഓവർ എറിയാനെത്തിയ സാക്കിബ് ഹസനും വിക്കറ്റ് നേടി. സാക്കിബ് ഹസൻ യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റാണ് നേടിയത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് 216 റൺസിന്റെ ടോട്ടൽ ആണ് നേടിയത്. ഇഷാൻ കിഷന്റെ ഇന്നിങ്‌സാണ് ഹൈദരാബാദിന് കരുത്തായത്. 44 പന്തിൽ ആറ് സിക്‌സറും എട്ട് ഫോറുകളും അടക്കം 91 റൺസാണ് താരം നേടിയത്.

ഹെൻഡ്രിച്ച് ക്ലാസൻ 26 പന്തിൽ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 40 റൺസ് നേടി. നിതീഷ് കുമാർ റെഡ്‌ഡി 13 പന്തിൽ 28 റൺസും സലീൽ അറോറ 13 പന്തിൽ 24 റൺസും നേടി. ട്രാവിസ് ഹെഡ് 18 റൺസ് നേടി. രാജസ്ഥാന് വേണ്ടി ജോഫ്രെ ആർച്ചർ രണ്ട് വിക്കറ്റ് നേടി.

Content Highlights: Praful Hinge, On Debut For SRH, Takes 4 Wickets In 2 Overs

dot image
To advertise here,contact us
dot image