

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യവിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെപ്പോക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെന്നൈ വിജയം പിടിച്ചെടുത്തത്. ഫോമിലേക്ക് ഉയര്‍ന്ന മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടായി.
ചെന്നൈയ്ക്ക് വേണ്ടി ജാമി ഓവര്‍ട്ടണ്‍ നാലും അന്‍ഷുല്‍ കാംബോജ് മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഡൽഹിക്കായി ട്രിസ്റ്റൺ സ്റ്റബ്സ് അർധസെഞ്ച്വറിയോടെ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 38 പന്തില്‍ 60 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്.
നേരത്തെ ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് അടിച്ചെടുത്തിരുന്നു. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ അപരാജിത സെഞ്ച്വറി നേടി.
ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളും നിരാശപ്പെടുത്തിയ സഞ്ജു സെഞ്ച്വറിയോടെ ആവേശകരമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ 56 പന്തില്‍ പുറത്താകാതെ 115 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. നാല് സിക്‌സറുകളും 15 ബൗണ്ടറികളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജു ചെപ്പോക്കിൽ കുറിച്ചത്.
അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ആയുഷ് മാത്രെയും സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. 36 പന്തില്‍ 59 റൺസെടുത്താണ് ആയുഷ് പുറത്തായത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് 15 റണ്‍സെടുത്ത് പുറത്തായപ്പോൾ ശിവം ദുബെ (10 പന്തില്‍ 20) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു.
Content Highlights: IPL 2026, CSK vs DC: Sanju Samson, Jamie Overton shine in Chennai Super Kings' 23-run win vs Delhi Capitals