'ഐപിഎല്ലിന് വേണ്ടി സ്വന്തം കരിയർ നശിപ്പിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇം​ഗ്ലീഷ് ഇതിഹാസം

ഐപിഎല്ലിൽ കളിക്കാനുള്ള തന്‍റെ തീരുമാനവും അതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുണ്ടായ (ഇസിബി) തർക്കങ്ങളുമാണ് കരിയർ തകർത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി

'ഐപിഎല്ലിന് വേണ്ടി സ്വന്തം കരിയർ നശിപ്പിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇം​ഗ്ലീഷ് ഇതിഹാസം
dot image

ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) വേണ്ടി തന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ നശിപ്പിച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ. റൺവീർ അല്ലാബാദിയയുമായി നടത്തിയ അഭിമുഖത്തിലാണ് പീറ്റേഴ്‌സണ്‍ കരിയറിലെ കയ്‌പ്പേറിയ അനുഭവങ്ങളും അന്താരാഷ്ട്ര കരിയർ അപ്രതീക്ഷിതമായി അവസാനിച്ചതിന് പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങളും പങ്കുവെച്ചത്. ഐപിഎല്ലിൽ കളിക്കാനുള്ള തന്‍റെ തീരുമാനവും അതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുണ്ടായ (ഇസിബി) തർക്കങ്ങളുമാണ് കരിയർ തകർത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

2000കളുടെ അവസാനത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ കരാറുള്ള താരങ്ങളെ ഐപിഎല്ലിൽ കളിക്കാൻ അനുവദിച്ചിരുന്നില്ല. ഈ നയത്തിനെതിരെ നിലകൊണ്ടതാണ് തന്നെ അധികൃതരുടെ അനിഷ്ടത്തിന് ഇരയാക്കിയതെന്ന് പീറ്റേഴ്‌സൺ പറയുന്നു. ഐപിഎല്ലിന് വേണ്ടി താൻ വലിയ ത്യാഗങ്ങൾ ചെയ്‌തുവെന്നും അതിന്‍റെ ഫലമായി കരിയർ തന്നെ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 33-ാം വയസ്സിൽ തന്‍റെ ഇംഗ്ലണ്ട് കരിയർ അവസാനിക്കുമ്പോൾ 104 ടെസ്റ്റുകളാണ് കളിച്ചിരുന്നത്. എന്നാൽ തനിക്ക് കുറഞ്ഞത് 150 മുതൽ 160 വരെ ടെസ്റ്റ് മത്സരങ്ങൾ കളിക്കാനും 12,000ത്തിലധികം റൺസ് നേടാനും സാധിക്കുമായിരുന്നുവെന്നും അദ്ദേഹം വേദനയോടെ ഓർക്കുന്നു.

തന്‍റെ വ്യക്തിപരമായ നഷ്ടങ്ങൾക്കിടയിലും ഇന്നത്തെ ഇംഗ്ലണ്ട് താരങ്ങൾക്ക് ഐപിഎല്ലിൽ സജീവമാകാൻ സാധിക്കുന്നത് തന്‍റെ പോരാട്ടം കൊണ്ടാണെന്ന് പീറ്റേഴ്‌സണ്‍ വിശ്വസിക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട് താരം ജോസ് ബട്ലറെ കണ്ടപ്പോൾ അദ്ദേഹം തന്നോട് ഇതിന് നന്ദി പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. അന്ന് താൻ നടത്തിയ പോരാട്ടത്തിന്‍റെ ഗുണഫലങ്ങളാണ് ഇന്നത്തെ താരങ്ങൾ അനുഭവിക്കുന്നത്. തന്നെ തകർക്കാൻ അന്ന് ഇംഗ്ലണ്ട് ബോർഡ് മാധ്യമങ്ങളെ വരെ ഉപയോഗിച്ചുവെന്നും എന്നാൽ ഇന്ന് താൻ സമാധാനപരമായ ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Kevin Pietersen said his support for the IPL cost him his England career

dot image
To advertise here,contact us
dot image