

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിൽ തുടർതോൽവികളാൽ വലയുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്. തുടർച്ചയായ മൂന്ന് മത്സരത്തിലും വലിയ തോൽവികളാണ് സിഎസ്കെയ്ക്ക് നേരിടേണ്ടി വന്നത്. ഏറ്റവും ഒടുവിലായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 43 റൺസിന് പരാജയപ്പെട്ട സിഎസ്കെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുമാണ്.
സീസണിൽ ഇതുവരെ ഒരു വിജയം പോലും സ്വന്തമാക്കാൻ സാധിക്കാത്ത സിഎസ്കെയുടെ പ്ലേ ഓഫ് സാധ്യതകളെ കുറിച്ചാണ് ആരാധകർ ആശങ്കപ്പെടുന്നത്. ടേബിളിലെ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേ ഓഫിലേക്കെത്തുക ഇനി എളുപ്പമാവില്ല. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ സിഎസ്കെ ഇനി എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.
ഒരു ടീമിന് പ്ലേ ഓഫിലെത്താൻ സ്വാഭാവികമായി വേണ്ടത് 18-20 പോയിന്റുകളാണ്. 20 പോയിന്റ് ഉറപ്പിക്കാനായാൽ മറ്റാരുടേയും സഹായമില്ലാതെ പ്ലേ ഓഫിലേക്കെത്താൻ സിഎസ്കെയ്ക്ക് സാധിക്കും. 14 മത്സരത്തിലെ മൂന്ന് മത്സരങ്ങൾ കളിച്ച ചെന്നൈ സൂപ്പർ കിംഗ്സിന് ഇനി 11 മത്സരമാണ് പ്ലേ ഓഫിന് മുമ്പ് ശേഷിക്കുന്നത്.
11 മത്സരത്തിൽ നിന്ന് 10 മത്സരത്തിലെങ്കിലും വിജയിക്കാനായാൽ സൂപ്പർ കിംഗ്സിന് പ്ലേ ഓഫിലെത്താൻ സാധിക്കും. അല്ലാത്ത പക്ഷം മുൻ ചാമ്പ്യന്മാർക്ക് കാര്യങ്ങൾ എളുപ്പമായിരിക്കില്ലെന്നുറപ്പ്. 10 മത്സരങ്ങൾ ജയിക്കുകയെന്നത് സിഎസ്കെയുടെ നിലവിലെ ടീമിനെ സംബന്ധിച്ച് എളുപ്പമല്ലെന്ന് തന്നെ പറയാം.
Content Highlights: IPL 2026: Can Chennai Super Kings qualify for playoffs losing First Three Matches