സഞ്ജുവിനും ചെന്നൈയ്ക്കും തിളങ്ങിയേ തീരൂ..; ആദ്യ ജയം തേടി ഇന്ന് ആർസിബിക്കെതിരെ

ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.

സഞ്ജുവിനും ചെന്നൈയ്ക്കും തിളങ്ങിയേ തീരൂ..; ആദ്യ ജയം തേടി ഇന്ന് ആർസിബിക്കെതിരെ
dot image

ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

രണ്ട് കളിയിലും തോറ്റ ആഘാതത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ആർസിബി എത്തുന്നത്.

രാജസ്ഥാൻ റോയൽസിൽ നിന്ന് കൂടുമാറിയെത്തിയ സഞ്ജു സാംസണിന്റെ മഞ്ഞ കുപ്പായത്തിലെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരത്തിലും താരത്തിന് തിളങ്ങാനായിരുന്നില്ല. സഞ്ജുവിനൊപ്പം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ഉള്‍പ്പെട്ട ബാറ്റിംഗ് നിര ഫോമിലേക്കെത്തണം. ബൌളിംഗ് നിരയുടെ മൂര്‍ച്ചക്കുറവും പ്രതിസന്ധി. സ്പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ റണ്‍വഴങ്ങുന്നു.

വിരാട് കോഹ്‌ലി നയിക്കുന്ന ബാറ്റിംഗ് നിരയ്‌ക്കൊത്ത ബൌളര്‍മാരെക്കൂടി കിട്ടിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് സന്തുലിത സംഘം. കോഹ്‌ലിയുടെ ക്ലാസിനും സ്ഥിരതയ്ക്കുമൊപ്പം വിശ്വസ്തരായി ദേവ്ദത്ത് പടിക്കലും ക്യാപ്റ്റന്‍ രജത് പടിദാറും. ഫില്‍ സോള്‍ട്ട്, ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ് എന്നിവര്‍ക്കൊപ്പം ഓള്‍റൌണ്ട് കരുത്തായി റൊമാരിയോ ഷെപ്പേര്‍ഡും ക്രുനാല്‍ പണ്ഡ്യയും. ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ അഭാവം അറിയിക്കാതെ ജേക്കബ് ഡഫിയും ഭുവനേശ്വര്‍ കുമാറും പന്തെറിയുമ്പോള്‍ ആര്‍സിബിക്ക് ആശങ്കകള്‍ ഒന്നുമില്ല.

നേര്‍ക്കുനേര്‍ കണക്കില്‍ മുന്നില്‍ ചെന്നൈ. ഏറ്റുമുട്ടിയ മുപ്പത്തിയഞ്ച് കളിയില്‍ 21ലും സി എസ് കെ ജയിച്ചു. ആര്‍സിബിയുടെ ജയം 13 മത്സരങ്ങളില്‍. ഒരുമത്സരം ഉപേക്ഷിച്ചു.

Content Highlights:ipl-2026 sanju samson- led team vs rcb match preview

dot image
To advertise here,contact us
dot image