പഞ്ചാബിൽ ബിജെപി ഓഫീസിന് പുറത്ത് സ്‌ഫോടനം

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

പഞ്ചാബിൽ ബിജെപി ഓഫീസിന് പുറത്ത് സ്‌ഫോടനം
dot image

ഛണ്ഡിഗഢ്: പഞ്ചാബിലെ ചണ്ഡിഗഡ് സെക്ടർ 37ലെ ബിജെപി ഓഫീസിന് പുറത്ത് സ്‌ഫോടനം. ഇതോടെ പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേർ ക്രൂഡ് ബോംബ് വലിച്ചെറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. സ്‌ഫോടനാവശിഷ്ടങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

സ്‌ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന ഒരു കാറിനും രണ്ട് സ്‌കൂട്ടറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബിജെപി ഓഫീസിന് നേരെ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സെൻട്രൽ ഫോറൻസിക് സയൻസ് ലാബോറട്ടറി സംഘം സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി സിആർപിഎഫിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Content Highlights: A heavy explosion was reported outside the Bharatiya Janata Party office in Chandigarh

dot image
To advertise here,contact us
dot image