നിയമലംഘനം കണ്ടെത്തുക ലക്ഷ്യം; ഗ്രോസറികള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ പരിശോധനയുമായി കുവൈറ്റ്

നിയമ ലംഘനം കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.

നിയമലംഘനം കണ്ടെത്തുക ലക്ഷ്യം; ഗ്രോസറികള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ പരിശോധനയുമായി കുവൈറ്റ്
dot image

കുവൈറ്റില്‍ ഗ്രോസറികള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഒരു ഹെല്‍ത്ത് ക്ലബ്ബ് അധികൃതര്‍ അടച്ചുപൂട്ടി. എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കാത്ത മറ്റൊരു ഹെല്‍ത്ത് ക്ലബ്ബിനും ഒരു വ്യാപാര സ്ഥാപാര സ്ഥാനത്തിനും മുന്നറിയിപ്പ് നോട്ടീസും നല്‍കി.

നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ഈ സ്ഥാപനങ്ങളും അടച്ചുപൂട്ടുമെന്ന് ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി. നിയമ ലംഘനം കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം. നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Content Highlights: Kuwait’s Ministry of Commerce has intensified inspections at grocery stores and health clubs to ensure compliance with commercial and safety regulations.

dot image
To advertise here,contact us
dot image