നാണക്കേടിന്റെ വമ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ പേസർ; റെക്കോർഡ് വന്ന വഴി ഇങ്ങനെ...

നാണക്കേടിന്റെ വമ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ പഞ്ചാബ് കിങ്‌സിന്റെ പേസറും ഇന്ത്യന്‍ ടി20 സ്‌പെഷ്യലിസ്റ്റുമായ അര്‍ഷ്ദീപ് സിങ്

നാണക്കേടിന്റെ വമ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ പേസർ; റെക്കോർഡ് വന്ന വഴി ഇങ്ങനെ...
dot image

നാണക്കേടിന്റെ വമ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ പഞ്ചാബ് കിങ്‌സിന്റെ പേസറും ഇന്ത്യന്‍ ടി20 സ്‌പെഷ്യലിസ്റ്റുമായ അര്‍ഷ്ദീപ് സിങ്. ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിലായിരുന്നു അങ്ങനെയൊരു റെക്കോർഡ് കുറിക്കപ്പെട്ടത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവര്‍ എറിഞ്ഞാണ് താരം നാണക്കേടിന്റെ ലിസ്റ്റിലേക്ക് എത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിന് പഞ്ചാബ് കിങ്‌സ് മുട്ടുകുത്തിച്ച ത്രില്ലിങ് മാച്ചിലായിരുന്നു അര്‍ഷ്ദീപിന്റെ ഈ മോശം പ്രകടനം.

ഏവരും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു താരമാണ് അര്‍ഷ്ദീപ് സിംഗ്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അദ്ദേഹം ഇത്രയും ദയനീയമായൊരു പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചുകാണില്ല. ഒരു ഓവറിൽ പതിനൊന്ന് പന്തുകളാണ് താരം ഇന്നലെ മത്സരത്തിൽ എറിഞ്ഞത്. അത് മാത്രമല്ല, നാല് ഓവറുകൾ എറിഞ്ഞ താരത്തിന് ഒരുങ്ങി വിക്കറ്റ് പോലും മത്സരത്തിൽ നേടാനുമായില്ല. 10.50 ഇക്കോണമി റേറ്റില്‍ 42 റൺസും അദ്ദേഹം വഴങ്ങി. നാല് വൈഡുകളും ഒരു നോ ബോളുമടക്കാം 11 ബോളുകള്‍ അര്‍ഷ്ദീപ് ആ ഓവറിൽ എറിഞ്ഞത്.

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവര്‍ എറിഞ്ഞാണ് നാണക്കേടിന്റെ ലിസ്റ്റിലേക്ക് അര്‍ഷ്ദീപ് സിങുമെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സുമായി ഹോംഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ അദ്ദേഹം ഒരോവറില്‍ എറിഞ്ഞത് 11 ബോളുകളാണ്. 20ാം ഓവറിലായിരുന്നു എറിഞ്ഞിട്ടും എറിഞ്ഞിട്ടും തീരാത ഓവർ അരങ്ങേറിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ ഒരോവറില്‍ 11 ബോളുകളെറിയുന്ന ആറാമത്തെ താരമാണ് അര്‍ഷ്ദീപ്. നേരത്തേ ഈ തരത്തില്‍ മാരത്തണ്‍ ഓവറുകളെറിഞ്ഞവരെല്ലാം ഇന്ത്യന്‍ താരങ്ങളാണെന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കൗതുകം.

2023ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മുഹമ്മദ് സിറാജ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുഷാര്‍ ദേശ്പാണ്ഡെ, കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ശര്‍ദ്ദുല്‍ ടാക്കൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്റെ സന്ദീപ് ശര്‍മ, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യൻസിന്റെ ഹർദിക് പാണ്ഡ്യ എന്നിവരാണ് ഒരോവറില്‍ 11 ബോളുകളെറിഞ്ഞ മറ്റ് താരങ്ങൾ.

Content highlights: Arshdeep Singh creates unwanted record for Punjab Kings against Gujarat Titans in IPL 2026

dot image
To advertise here,contact us
dot image