

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് സിഎസ്കെയിലെത്തിയ സഞ്ജുവിന് മഞ്ഞക്കുപ്പായത്തിൽ രാജസ്ഥാനെതിരെ തന്നെയായിരുന്നു ആദ്യ മത്സരം കളിക്കേണ്ടി വന്നത്. മുൻ ടീമിനെതിരെ മികച്ച പ്രകടനത്തോടെയുള്ള തുടക്കം സഞ്ജുവിൽ നിന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ഏഴ് പന്തിൽ ആറ് റൺസാണ് താരത്തിന് നേടാനായത്.
ചെന്നൈയിലെ ആദ്യമത്സരത്തിൽ തന്നെ നിരാശപ്പെടുത്തിയതോടെ തുടർച്ചയായ ആറ് സീസണുകളിലെ മിന്നും തുടക്കമെന്ന ഭാഗ്യവും സഞ്ജുവിനെ കൈവിട്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് സീസണുകളിലും ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ സഞ്ജു ഇപ്പോൾ ഒറ്റയക്കത്തിനാണ് പുറത്തായത്. 2020 മുതൽ 2025 വരെയുള്ള ആറ് സീസണുകളിലെ രാജസ്ഥാന്റെ ആദ്യ മത്സരത്തിൽ സഞ്ജു 50ലധികം റൺസ് നേടിയിരുന്നു. ഒരു തവണ സെഞ്ച്വറിയും നേടി. ഇപ്പോൾ ചെന്നൈയ്ക്ക് വേണ്ടിയുള്ള കന്നിമത്സരത്തിൽ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.
After six consecutive seasons of scoring a fifty in the opening game, Sanju Samson departs for a single-digit score this time! 👀❌#IPL2026 #CSK #SanjuSamson pic.twitter.com/PttVmPK95P
— Imme (@B_mohn_) March 30, 2026
ടോസ് നേടി രാജസ്ഥാന്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനൊപ്പമാണ് സഞ്ജു ഓപ്പണിങ് ഇറങ്ങിയത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ നാന്ദ്രേ ബര്‍ഗര്‍ സഞ്ജുവിന് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്‌കോര്‍ 14ല്‍ എത്തിയപ്പോഴാണ് സഞ്ജുവിന്റെ മടക്കം.
അതേസമയം രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് എട്ട് വിക്കറ്റിന്റെ പരാജയം വഴങ്ങുകയായിരുന്നു. സൂപ്പര്‍ കിംഗ്‌സിനെ 127 റണ്‍സിന് ഓള്‍ഔട്ടാക്കിയ രാജസ്ഥാന്‍ 12.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.
Content Highlights: IPL 2026, CSK vs RR; Sanju Samson loses record of scoring fifty in debut match