ഒമാനിൽ വിശുദ്ധ വാരത്തിന് തുടക്കം; വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിച്ചു

നൂറ് കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

ഒമാനിൽ വിശുദ്ധ വാരത്തിന് തുടക്കം; വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിച്ചു
dot image

ഒമാനിൽ വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാനം പുലരട്ടെ എന്നും പ്രകൃതി ദുരന്തങ്ങൾ കൊണ്ട് യാതനകൾ അനുഭവിക്കുന്ന ഒമാൻ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് വൈദികർ.

ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള യാത്രയുടെ ഓര്‍മ പുതുക്കലിന്റെ സ്മരണകൾ ഉയർത്തി ഒമാനിലെ ക്രൈസ്തവ വിശ്വാസികൾ ഓശാന തിരുന്നാൾ ആഘോഷിച്ചു. ഒമാനിലെ വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും ദിവ്യബലി ഉള്‍പ്പടെയുള്ള ചടങ്ങുകളും നടന്നു. മസ്കറ്റിലെ റൂവി സെന്റ് പീറ്റർ ആൻഡ് പോൾ കാത്തലിക് ദേവാലയത്തിൽ നടന്ന ശ്രുശ്രൂക്ഷകൾക്ക് വികാരി ഫാദർ സെബിൻ ചരലക്കാട്ട് മുഖ്യകാർമികത്വം വഹിക്കുകയും ഫാദർ പ്രിൻസ് വചന സന്ദേശം നൽകുകയും ചെയ്തു.

നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചടങ്ങുകൾക്ക് മസ്കറ്റ് മലയാളി പ്രാർത്ഥന കൂട്ടായ്മയും സീറോമലബാർ കമ്മ്യൂണിറ്റിയും നേതൃത്വം നൽകി. ഗാല ഹോളി സ്പിരിറ്റ് കാത്തലിക് ദേവാലയത്തിൽ നടന്ന ശ്രുശ്രൂക്ഷകൾക്ക് മലങ്കര കത്തോലിക്ക വികാരി ഫാദർ വർഗ്ഗീസ് വാലിക്കോടത്ത് നേത്യത്വം നൽകി.

നൂറ് കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാനം പുലരട്ടെ എന്നും ഒമാനില പ്രകൃതി ഷോഭത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കു വേണ്ടിയും ഒമാൻ രാജ്യത്തിനു വേണ്ടിയും പ്രാർത്ഥിക്കണമെന്നും വിശ്വാസികളെ പ്രസംഗത്തിൽ കാർമികർ ഓർമപ്പെടുത്തി.

Content Highlights: Holy Week has begun in Oman with faithful observing Palm Sunday, marking the start of important Christian religious events leading up to Easter.

dot image
To advertise here,contact us
dot image