ഗ്ലൗ ധരിക്കാൻ അറിയാത്തവനെന്നായിരുന്നു വിമർശനം; ആ വിക്കറ്റ് കീപ്പറെ ടീമിലെടുത്തതിൽ ഏറെ പഴികേട്ടെന്ന് MSKപ്രസാദ്

'അവനെ ടീമിലെടുക്കണമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാൻ ഏറെ പ്രയാസപ്പെട്ടു’

ഗ്ലൗ ധരിക്കാൻ അറിയാത്തവനെന്നായിരുന്നു വിമർശനം; ആ വിക്കറ്റ് കീപ്പറെ ടീമിലെടുത്തതിൽ ഏറെ പഴികേട്ടെന്ന് MSKപ്രസാദ്
dot image

ഇന്ത്യയുടെ സൂപ്പർ താരവും വിക്കറ്റ് കീപ്പർ ബാറ്ററുമായ റിഷഭ് പന്തിനെ ടീമിലെത്തിച്ചതിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ എംഎസ്കെ പ്രസാദ്. പന്തിന്റെ സെലക്ഷന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ തനിക്ക് നേരിടേണ്ടിവന്നിരുന്നുവെന്നാണ് പ്രസാദ് തുറന്നുപറയുന്നത്. അദ്ദേഹത്തെ ടെസ്റ്റ് ടീമിലെടുക്കാൻ സാധിക്കില്ലെന്ന് പലരും പറഞ്ഞിരുന്നതായും കാര്യങ്ങൾ ബോധിപ്പിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നെന്നും പ്രസാദ് കൂട്ടിച്ചേർത്തു.

‘റിഷഭ് പന്തിന്റെ സെലക്ഷനെ കുറിച്ച് പറയുകയാണെങ്കിൽ ഞാന്‍ അന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. വിക്കറ്റ് കീപ്പിങ് ഗ്ലൗസ് ധരിക്കാന്‍ പോലും അറിയാത്തവനാണെന്ന് അവര്‍ പറഞ്ഞിരുന്നു. ടെസ്റ്റ് ടീമില്‍ പന്തിന് സ്ഥാനം നൽകരുതെന്നായിരുന്നു അവരുടെ നിലപാട്. അവനെ ടീമിലെടുക്കണമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാൻ ഏറെ പ്രയാസപ്പെട്ടു’, പ്രസാദ് പറഞ്ഞു.

നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിന്റെ വിശ്വസ്ഥനായ താരമാണ് റിഷഭ് പന്ത്. 2018 ഓഗസ്റ്റ് 18ന് ഇം​ഗ്ലണ്ടിനെതിരെയാണ് റിഷഭ് പന്ത് ഇന്ത്യയുടെ വെള്ളക്കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി 49 ടെസ്റ്റുകളില്‍ റിഷബ് പന്ത് കളത്തിലിറങ്ങിയിട്ടുണ്ട്. 86 ഇന്നിങ്‌സില്‍ നിന്നും 42.91 ശരാശരിയില്‍ 3476 റണ്‍സാണ് താരം സ്വന്തമാക്കിയത്. എട്ട് സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും തന്റെ പേരിലാക്കിയിട്ടുണ്ട്. 2019ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേയിലക്കെതിരെ പുറത്താകാതെ നേടിയ 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Content Highlights: MSK Prasad recalls Rishabh Pant’s selection got lot of Criticism

dot image
To advertise here,contact us
dot image