'സഞ്ജുവിന് ബിഗ് സല്യൂട്ട്, ഇന്ത്യ കപ്പ് അർഹിച്ചിരുന്നു'; അഭിനന്ദനവുമായി ഷാഹിദ് അഫ്രീദി

ടി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പാകിസ്താൻ ഇതിഹാസ താരം ഷാഹിദ് അഫ്രീദി.

'സഞ്ജുവിന് ബിഗ് സല്യൂട്ട്, ഇന്ത്യ കപ്പ് അർഹിച്ചിരുന്നു'; അഭിനന്ദനവുമായി ഷാഹിദ് അഫ്രീദി
dot image

ടി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പാകിസ്താൻ ഇതിഹാസ താരം ഷാഹിദ് അഫ്രീദി. ഇന്ത്യയുടേത് സമാനതകളില്ലാത്ത കുതിപ്പായിരുന്നുവെന്നും ഇന്ത്യ കപ്പ് അർഹിച്ചിരുന്നുവെന്നും പറഞ്ഞ അഫ്രീദി സഞ്ജു സാംസണിന്റെ പ്രകടനത്തെയും എടുത്തു പറഞ്ഞു.

ഇന്ത്യ ഈ കിരീടം അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മികച്ച ടീം കോമ്പിനേഷനാണ് അവരുടേത്. അവരുടെ ബെഞ്ച് സ്ട്രംഗ്ത് വളരെ വലുതാണ്. പുറത്തിരിക്കുന്ന താരങ്ങള്‍ പോലും പ്ലെയിങ് ഇലവനിലുള്ളവരെപ്പോലെ തന്നെ മികച്ചവരാണ്.' അഫ്രീദി തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

മലയാളി താരം സഞ്ജുവിന്റെ പ്രകടനത്തതെ കുറിച്ച് അഫ്രീദി… 'സഞ്ജു അസാധാരണ പ്രകടനമാണ് കാഴ്ചവെച്ചത്. ലഭിച്ച അവസരങ്ങള്‍ അദ്ദേഹം വിനിയോഗിച്ചു. ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും പക്വതയാര്‍ന്ന ബാറ്റിംഗും എടുത്തു പറയേണ്ടതാണ്.' അഫ്രീദി പറഞ്ഞു.

അഭിഷേക് ശര്‍മയുടെ പ്രകടനത്തെയും പാകിസ്താനെതിരെയുള്ള മത്സരത്തില്‍ ഇഷാന്‍ കിഷന്‍ കാഴ്ചവെച്ച മികച്ച പ്രകടനത്തെയും അഫ്രീദി അഭിനന്ദിച്ചു. ഇന്ത്യന്‍ ബൗളിംഗിന്റെ നട്ടെല്ല് ജസ്പ്രിത് ബുമ്രയാണെന്നും പുതിയ പന്തിലായാലും പഴയ പന്തിലായാലും യോര്‍ക്കറുകള്‍ എറിയുന്നതില്‍ ബുമ്ര ലോകത്തെ മികച്ച ബൗളര്‍മാരില്‍ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: shahid afridi praises sanju samson and team india world cup win

dot image
To advertise here,contact us
dot image