'ലോകോത്തര താരം, സമ്മർദ്ദങ്ങളെ അതിജീവിക്കുന്നവൻ'; സഞ്ജുവിനെ പുകഴ്ത്തി ഗൗതം ഗംഭീർ

ഇന്ത്യയ്ക്ക് സെമി ബെർത്ത് സമ്മാനിച്ച സഞ്ജു സാംസണിനെ വാഴ്ത്തി പാടി ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ.

'ലോകോത്തര താരം, സമ്മർദ്ദങ്ങളെ അതിജീവിക്കുന്നവൻ'; സഞ്ജുവിനെ പുകഴ്ത്തി ഗൗതം ഗംഭീർ
dot image

ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ വിജയത്തിലേക്ക് നയിച്ച് ഇന്ത്യയ്ക്ക് സെമി ബെർത്ത് സമ്മാനിച്ച സഞ്ജു സാംസണിനെ വാഴ്ത്തി പാടി ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. സഞ്ജു ലോകോത്തര താരമാണെന്നും സമ്മർദ്ദഘട്ടത്തിൽ താരം തന്‍റെ പൂർണ്ണ മികവ് പുറത്തെടുത്തെന്നും ഗംഭീർ പറഞ്ഞു.

196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി സഞ്ജു കാണിച്ച പക്വതയെയാണ് ഗംഭീർ എടുത്തുപറഞ്ഞത്. . റൺ വേട്ടയിൽ അദ്ദേഹം ഇന്നിങ്‌സ് പടുത്തുയർത്തിയ രീതി മികച്ചതായിരുന്നു. അനാവശ്യ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കാതെ ക്രീസിൽ നിലയുറപ്പിച്ച് സ്മാർട്ടായി കളിക്കാനാണ് അവന്‍ ശ്രമിച്ചത്.

സാധാരണ ക്രിക്കറ്റ് ഷോട്ടുകള്‍ മാത്രമാണ് അവന്‍ കളിച്ചത്. അതാണ് അവന്‍റെ പ്രതിഭ. സിംബാബ്‌വെക്കെതിരായ മത്സരത്തിലും വലിയ സ്കോര്‍ നേടിയില്ലെങ്കിലും സഞ്ജു തന്‍റെ റോൾ ഭംഗിയായി നിർവഹിച്ചിരുന്നു- ഗംഭീർ വ്യക്തമാക്കി.

സഞ്ജുവിന്‍റെ 97 റൺസിനൊപ്പം തന്നെ മറ്റ് താരങ്ങളുടെ പ്രകടനവും വിജയത്തിൽ നിർണ്ണായകമായെന്ന് പരിശീലകൻ ഓർമ്മിപ്പിച്ചു. അവസാന ഓവറുകളിൽ ശിവം ദുബെ നേടിയ രണ്ട് ബൗണ്ടറിക. തിലക് നേടിയ 27 റണ്‍സും അതുപോലെ പ്രധാനമാണ്. ടീമിലെ ഓരോ ചെറിയ സംഭാവനകളും ചേരുമ്പോഴാണ് വലിയ വിജയങ്ങൾ ഉണ്ടാകുന്നതെന്ന തന്‍റെ ഫിലോസഫി ഗംഭീര്‍ ഒരിക്കൽ കൂടി ആവര്‍ത്തിച്ചു.

ബൗളിംഗ് നിരയില്‍ ബുമ്ര എപ്പോഴും ടീമിന്‍റെ വിശ്വസ്തനായ ബൗളറാണ്. പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും റൺസ് നിയന്ത്രിച്ചത് ഗുണകരമായി. അക്‌സർ പട്ടേൽ പവർപ്ലേയിൽ പന്തെറിഞ്ഞ രീതി പ്രശംസനീയമാണ്. സഞ്ജുവും ഇഷാൻ കിഷനും അടങ്ങുന്ന വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ നിര ഇന്ത്യയുടെ കരുത്താണെന്നും ഭാവിയിലും ഇവര്‍ ഇന്ത്യക്കായി മികവ് കാട്ടുമെന്നും ഗംഭീർ പറഞ്ഞു.

Content Highlights: T20 Worldcup 2026; gautam gambhir on sanju samson after west indies india match

dot image
To advertise here,contact us
dot image