അന്ന് നിർമാതാക്കൾ എന്നെ നിരുത്സാഹപ്പെടുത്തി, പക്ഷേ ഇന്ന് പ്രേക്ഷകർ സിനിമയെപ്പറ്റി എജ്യൂക്കേറ്റഡ് ആണ്:മമ്മൂട്ടി

'അന്ന് എന്നെ ഒരുപാട് പരീക്ഷണം ചെയ്യാൻ അനുവദിച്ചിട്ടില്ല കാരണം എന്റെ സിനിമ ഓടുകയും വേണമല്ലോ'

അന്ന് നിർമാതാക്കൾ എന്നെ നിരുത്സാഹപ്പെടുത്തി, പക്ഷേ ഇന്ന് പ്രേക്ഷകർ സിനിമയെപ്പറ്റി എജ്യൂക്കേറ്റഡ് ആണ്:മമ്മൂട്ടി
dot image

സിനിമയിലും കഥാപാത്രത്തിലും ഇപ്പോൾ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ച് മനസുതുറന്ന് നടൻ മമ്മൂട്ടി. പണ്ടും താൻ പരീക്ഷണങ്ങൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ അന്ന് നിർമാതാക്കൾ തന്നെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു. പേട്രിയറ്റ് എന്ന സിനിമയുടെ പ്രൊമോഷനിടെ നടി രേവതിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

'എങ്ങനെയാണ് ഇപ്പോൾ ഇത്തരം പരീക്ഷണം നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുന്നത്' എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി. 'എനിക്ക് പണ്ടുമുതലേ ഉള്ള ആഗ്രഹങ്ങൾ ആണ് ഇതൊക്കെ. അന്ന് ഞാൻ പലതും ചെയ്തിട്ടുണ്ട്. പക്ഷേ അന്ന് എന്നെ ഒരുപാട് ചെയ്യാൻ അനുവദിച്ചിട്ടില്ല കാരണം എന്റെ സിനിമ ഓടുകയും വേണമല്ലോ. പല നിർമാതാക്കളും അന്ന് നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും മൃഗയ പോലുള്ള സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ ഇന്നത്തെ കാലത്ത് പ്രേക്ഷകർ സിനിമയെപ്പറ്റി കുറച്ചുകൂടെ എഡ്യൂക്കേറ്റഡ് ആണ്. ഇപ്പോൾ നല്ലതാണെങ്കിൽ എന്തുകൊടുത്താലും അവർ ഓക്കെ ആണ്. പിന്നെ പ്രൊഡക്ഷൻ മിക്കവാറും ഞാൻ തന്നെ ആയിരിക്കും', മമ്മൂട്ടിയുടെ വാക്കുകൾ.

പേട്രിയറ്റ് ആണ് ഇനി പുറത്തുവരാനുള്ള മമ്മൂട്ടി ചിത്രം. മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: Mammootty talks about doing experimenatal role and films in Patriot promotional event

dot image
To advertise here,contact us
dot image