

ലോകകപ്പ് ആവേശക്കൊടുമുടിയിൽ എത്തിയിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ തേടി ബിസിസിഐയുടെ പുതിയ പ്രഖ്യാപനം. അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ 2026-ലെ ഇന്ത്യൻ പര്യടനത്തിൻ്റെ ഔദ്യോഗിക ഷെഡ്യൂൾ പുറത്തുവിട്ടു. ജൂൺ മാസം നടക്കുന്ന പര്യടനത്തിൽ ഒരു ടെസ്റ്റ് മത്സരവും മൂന്ന് ഏകദിനങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സീരീസ്' എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പരയുടെ സമയവും വേദികളും ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
🚨 News 🚨
— BCCI (@BCCI) March 2, 2026
Here's a look at the schedule for Afghanistan Men’s Team’s tour of India in June 2026 🗓️
Details ▶️ https://t.co/OkJVip4AhJ#TeamIndia | #INDvAFG pic.twitter.com/CQhIliTf2E
ടെസ്റ്റ് മത്സരത്തോടെ പരമ്പരയ്ക്ക് തുടക്കമാകും. ജൂണ്‍ 5 മുതല്‍ 10 വരെ ന്യൂ ചണ്ഡീഗഡിലാണ് ടെസ്റ്റ് നടക്കുന്നത്. ഏകദിന പരമ്പര 2026 ജൂൺ 14 ന് ധരംശാലയിൽ ആരംഭിക്കും. രണ്ടാം ഏകദിനം ജൂണ്‍ 17ന് ലഖ്‌നൗവിലും, മൂന്നാമത്തേത് 20-ന് ചെന്നൈയിലും നടക്കും. എല്ലാ ഏകദിന മത്സരങ്ങളും ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ അറിയിച്ചു.
സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏകദിന പരമ്പരയിലുണ്ടാകും. ടെസ്റ്റിലും ഏകദിനത്തിലും ശുഭ്മാന്‍ ഗില്‍ നയിക്കും. ടീം പ്രഖ്യാപനം മെയ് അവസാന വാരം പ്രതീക്ഷിക്കാം.
Content Highlights: BCCI announced full schedule for Afghanistan’s multi-format tour of India June in 2026