'എന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണം'; ആരാധകന് താക്കീത് നൽകി ഹെന്റിച്ച് ക്ലാസന്‍

കുടുംബത്തോടൊപ്പം സ്വകാര്യ സമയം ചെലവഴിക്കുന്നതിനിടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ആരാധകന് കര്‍ശന താക്കീത് നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഹെന്റിക് ക്ലാസന്‍

'എന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണം'; ആരാധകന് താക്കീത് നൽകി ഹെന്റിച്ച് ക്ലാസന്‍
dot image

കുടുംബത്തോടൊപ്പം സ്വകാര്യ സമയം ചെലവഴിക്കുന്നതിനിടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ആരാധകന് കര്‍ശന താക്കീത് നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഹെന്റിക് ക്ലാസന്‍. അനുവാദമില്ലാതെ വീഡിയോ എടുക്കാൻ ശ്രമിച്ച വ്യക്തിക്കായിരുന്നു താരം താക്കീത് നൽകിയത്. താരം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച വ്യക്തിയോട് ക്ഷോഭിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ക്ലാസന്‍ ആദ്യം ശാന്തനായാണ് പ്രതികരിച്ചത്. 'ഞാന്‍ പറയുന്നത് കേൾക്കൂ, ഇങ്ങനെ ചെയ്യരുത്. ദയവായി ഇവിടെ നിന്ന് പോകണം, ഫോട്ടോ എടുക്കരുത്.' വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ക്ലാസന്‍ ആദ്യം ആരാധകനോട് ശാന്തനായി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 'ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കൂ, നിര്‍ത്തു. ഇത് എന്റെ കുടുംബമാണ്. അതുകൊണ്ട് ക്യാമറ മാറ്റി വെക്കൂ. എന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ നിങ്ങൾ മാനിക്കണം, ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുത്', ക്യാമറ താഴ്ത്തിപ്പിടിച്ച് വീണ്ടും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ താരം ക്ഷുഭിതനായി.

വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ കായികതാരങ്ങളുടെ സ്വകാര്യതയെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ആരാധകര്‍ ഇങ്ങനെ അതിരുകടക്കുന്നതിനെതിരെ വലിയൊരു വിഭാഗം ക്ലാസനെ പിന്തുണച്ച് രംഗത്തെത്തി. പ്രശസ്തരാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ സ്വകാര്യത നല്‍കണമെന്നും അഭിപ്രായപ്പെടുന്നു ആരാധകർ ഉണ്ട്.

Content highlight: SRH player Heinrich Klaasen asks fans to respect family privacy

dot image
To advertise here,contact us
dot image