

ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിെനതിരായ നിര്‍ണായക പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ് അര്‍ധ സെഞ്ച്വറി. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജു 26 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ലോകകപ്പില്‍ സഞ്ജുവിന്റെ ആദ്യത്തെ ഫിഫ്റ്റിയാണിത്.
വിൻഡീസിനെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ്. സഞ്ജു സാംസണ്‍ (28 പന്തില്‍ 54), സൂര്യകുമാര്‍ യാദവ് (15 പന്തില്‍ 18) എന്നിവരാണ് ക്രീസില്‍. അകേൽ ഹൊസൈന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്‌മൻ പവൽ (19 പന്തിൽ 34)– ജേസൻ ഹോൾഡർ (22 പന്തിൽ 37) സഖ്യമാണ് കരീബിയൻ സ്കോർ 200 റൺസിന് അടുത്തെത്തിച്ചത്. 25 പന്തില്‍ 40 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഷിംറോൺ ഹെറ്റ്‌മയർ (12 പന്തിൽ 27) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി പേസര്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlights: T20 World Cup 2026, India vs West Indies: Sanju Samson hits Fifty