അവസാന ഓവറുകളില്‍ തകർത്തടിച്ച് പവലും ഹോള്‍ഡറും; സെമിയിലെത്താൻ ഇന്ത്യയ്ക്ക് 196 റണ്‍സ് ദൂരം

ഇന്ത്യയ്ക്ക് വേണ്ടി പേസര്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി

അവസാന ഓവറുകളില്‍ തകർത്തടിച്ച് പവലും ഹോള്‍ഡറും; സെമിയിലെത്താൻ ഇന്ത്യയ്ക്ക് 196 റണ്‍സ് ദൂരം
dot image

ടി20 ലോകകപ്പില്‍ സെമി ഫൈനലിലേക്ക് ഇന്ത്യയ്ക്ക് 196 റണ്‍സ് ദൂരം. സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ 196 റണ്‍സ് വിജയലക്ഷ്യമാണ് വിൻഡീസ് ഉയര്‍ത്തിയിരിക്കുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് അടിച്ചെടുത്തു.

അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്‌മൻ പവൽ (19 പന്തിൽ 34)– ജയ്സൻ ഹോൾഡർ (22 പന്തിൽ 37) സഖ്യമാണ് കരീബിയൻ സ്കോർ 200 റൺസിന് അടുത്തെത്തിച്ചത്. 25 പന്തില്‍ 40 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഷിംറോൺ ഹെറ്റ്‌മയർ (12 പന്തിൽ 27) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി പേസര്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights: T20 World Cup 2026: Powell, Holder rearguard carries West Indies to 195, India need 196 to enter semi-finals

dot image
To advertise here,contact us
dot image