രണ്ടും കൽപ്പിച്ച് തന്നെ!; IPL ന് മുമ്പ് ഫിറ്റാകാൻ കടുത്ത ഡയറ്റ്; നോ നോൺവെജ്

ഐ പി എൽ പുതിയ സീസണിന് മുന്നോടിയായി ഫിറ്റ്നസ് കൂട്ടാൻ വൈഭവ് സൂര്യവംശി.

രണ്ടും കൽപ്പിച്ച് തന്നെ!; IPL ന് മുമ്പ് ഫിറ്റാകാൻ കടുത്ത ഡയറ്റ്; നോ നോൺവെജ്
dot image

ഐ പി എൽ പുതിയ സീസണിന് മുന്നോടിയായി ഫിറ്റ്നസ് കൂട്ടാൻ വൈഭവ് സൂര്യവംശി. ഇന്ത്യൻ സീനിയര്‍ ടീം ലക്ഷ്യം വെച്ച് കൂടിയാണ് ജീവിതശൈലിയിലും ഭക്ഷണകാര്യത്തിലും വലിയ മാറ്റം വരുത്താൻ താരം തീരുമാനിച്ചത്. ഐപിഎല്ലിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിനൊപ്പം പരിശീലനത്തിലുള്ള വൈഭവ് നോൺ-വെജ് ഭക്ഷണങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ചു.

ചിക്കനും മട്ടനും പൂർണ്ണമായും ഒഴിവാക്കിയുള്ളതാണ് വൈഭവിന്‍റെ പുതിയ ഡയറ്റ് പ്ലാന്‍. ചിക്കനും മട്ടനും ഉപേക്ഷിച്ച് പയർ വർഗ്ഗങ്ങൾ, പനീർ, പച്ചക്കറികൾ എന്നിവയാണ് പ്രോട്ടീനായി വൈഭവ് പുതുതായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയത്. ഇത്തവണ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതേണ്ടിയിരുന്നതാണെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന്‍റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കേണ്ടതിനാല്‍ താരം പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ചിരുന്നു.

കഴിഞ്ഞ മാസം സിംബാബ്‌വെയിലും നമീബിയയിലുമായി നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് 14കാരനായ വൈഭവ്. ഐ പി എല്ലിൽ സെഞ്ച്വറി അടിച്ച് തുടങ്ങിയ താരം യൂത്ത് പരമ്പരകളിലും അണ്ടർ 19 ടീമിനൊപ്പമുള്ള ഏഷ്യ കപ്പ് പോലെയുള്ള ടൂർണമെന്റുകളിലും മികച്ച വെടിക്കെട്ടുകൾ നടത്തി. നിരവധി റെക്കോർഡുകളും താരം സ്വന്തം പേരിലാക്കി. അടുത്ത മാസം മാർച്ച് 27 ന് 15 വയസ്സ് തികയുന്നതോടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം.

Content highlights:Vaibhav Suryavanshi has adopted a strict vegetarian diet before IPL

dot image
To advertise here,contact us
dot image