

ടി20 ലോകകപ്പ് 2026 ന്റെ ഗ്രൂപ്പ് ഘട്ട മത്സരം അവസാനിച്ചപ്പോൾ വിക്കറ്റ് വേട്ടയിൽ ആദ്യ പത്തിലുള്ളത് ഒരൊറ്റ ഇന്ത്യൻ താരം. ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ അമേരിക്കന്‍ മീഡിയം പേസര്‍ ഷാഡ്ലി വാൻ ഷാൽക്വിക്ക് ആണ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. നാലു മത്സരങ്ങളില്‍ 13 വിക്കറ്റുമായാണ് ഷാൽക്വിക്ക് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 7.76 ശരാശരിയിലും 6.80 ഇക്കോണമിയിലും പന്തെറിഞ്ഞ താരത്തിന് രണ്ട് നാലു വിക്കറ്റ് പ്രകടനവുമുണ്ട്.
വിക്കറ്റ് വേട്ടക്കാരിലെ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ സാന്നിധ്യം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ലിസ്റ്റിൽ രണ്ടാമത്. നാലു മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ 6.88 ശരാശരിയില്‍ 5.16 എന്ന മോഹിപ്പിക്കുന്ന ഇക്കോണമിയിലാണ് വിക്കറ്റ് വേട്ട നടത്തിയത്.
മൂന്നാമത് സിംബാബ്‌വെയുടെ ബ്ലെസ്സിംഗ് മുസര്‍ബാനിയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റ് വീഴ്ത്തിയ മുസര്‍ബാനി 7.88 ശരാശരിയിലും 5.91 ഇക്കോണമിയിലുമാണ് വിക്കറ്റുകള്‍ എറിഞ്ഞിട്ടത്. മുസര്‍ബാനിക്കും വരുണിനുമൊപ്പം 9 വിക്കറ്റ് വീഴ്ത്തിയ സ്കോട്‌ലന്‍ഡിന്‍റെ മൈക്കല്‍ ലീസ്ക്, അഫ്ഗാനിസ്ഥാന്‍റെ അസ്മത്തുള്ള ഒമര്‍സായി എന്നിവരുമുണ്ട്.
പാകിസ്താന്റെ മിസ്റ്ററി സ്പിന്നര്‍ ഉസ്മാന്‍ താരിഖും വിക്കറ്റ് വേട്ടക്കാരിലെ ആദ്യ പത്തിലുണ്ട്. മൂന്ന് മത്സരങ്ങളില്‍ 8 വിക്കറ്റ് വീഴ്ത്തിയ ഉസ്മാന്‍ താരിഖിന് 5.82 എന്ന മികച്ച ഇക്കോണമി റേറ്റുമുണ്ട്. സിംബാബ്‌വെയുടെ ബ്രാന്‍ഡ് ഇവാന്‍സ്, ഓസ്ട്രേലിയയുടെ ആദം സാംപ, ദക്ഷിണാഫ്രിക്കയുടെ ലുങ്കി എംഗിഡി എന്നിവര്‍ക്കും എട്ടു വിക്കറ്റ് വീതമുണ്ട്.
ഇന്ത്യക്കെതിരെ തിളങ്ങിയ നമീബിയന്‍ സ്പിന്നര്‍ ജെറാര്‍ഡ് ഇറാസ്മസും അമേരിക്കയുടെ ഹര്‍മീതും 7 വിക്കറ്റുകളുമായി ടോപ് 15ല്‍ ഇടം നേടി.
ഇന്ത്യൻ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തുള്ളത് പേസര്‍ ജസ്പ്രീത് ബുമ്രയല്ല. ആറ് വിക്കറ്റുമായി 18ാ സ്ഥാനത്തുള്ള അക്സര്‍ പട്ടേലാണ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതുള്ള ഇന്ത്യൻ താരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ കളിക്കാതിരുന്ന ബുമ്ര മൂന്ന് മത്സരങ്ങളില്‍ നിന്ന് നാലു വിക്കറ്റ് മാത്രമാണ് എറിഞ്ഞിട്ടത്. മൂന്ന് കളികളില്‍ ആറ് ഇക്കോണമിയില്‍ 4 വിക്കറ്റെടുത്ത ബുമ്ര നാല്‍പതാം സ്ഥാനത്താണ്.
Content highlights:; T20 Worldcup; Wicket takers list; only one indian in first 10