ലാലേട്ടൻ മാത്രമല്ല കിംഗ് ഖാനും ഉണ്ട്, ജയിലർ 2 ഹൈപ്പ് കൂടാൻ ഇത്രയും പോരെ! ഫാൻസിനെ ആവേശത്തിലാക്കി അപ്ഡേറ്റ്

നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ചിത്രത്തിൽ ഷാരൂഖ് ഉണ്ടെന്ന് വെളിപ്പെടുത്തിയത്

ലാലേട്ടൻ മാത്രമല്ല കിംഗ് ഖാനും ഉണ്ട്, ജയിലർ 2 ഹൈപ്പ് കൂടാൻ ഇത്രയും പോരെ! ഫാൻസിനെ ആവേശത്തിലാക്കി അപ്ഡേറ്റ്
dot image

നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ചിത്രത്തിൽ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും കാമിയോ വേഷത്തിൽ എത്തുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ കൂടുതൽ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്.

ചിത്രത്തിൽ ഷാരൂഖ് ഖാൻ ഉടൻ ജോയിൻ ചെയ്യുമെന്നും ഏഴ് മുതൽ എട്ടു ദിവസത്തോളമാണ് സിനിമയിലെ ഷാരൂഖിന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. ഷാരൂഖിന്റെ ഭാഗങ്ങൾ മാർച്ചിൽ ആരംഭിക്കുമെന്നും ഇതാകും ജയിലർ 2 വിന്റെ അവസാന ഷെഡ്യൂൾ എന്നും തമിഴ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ചിത്രത്തിൽ ഷാരൂഖ് ഉണ്ടെന്ന് വെളിപ്പെടുത്തിയത്. ഇക്കാര്യം വെളുപ്പെടുത്തിയത്. എന്നാല്‍ സംവിധായകനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. നേരത്തേ രജനികാന്ത് തന്നെ നായകനായ കൂലിയില്‍ ഗസ്റ്റ് റോളില്‍ ആദ്യം സമീപിച്ചത് ഷാരുഖിനെ ആയിരുന്നുവെന്നും അദ്ദേഹം നിഷേധിച്ചതിനു ശേഷമാണ് ആമിര്‍ ഖാന്‍ വേഷം ചെയ്യാനെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും.

അതേസമയം, നെൽസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കമൽ-രജനി സിനിമയുടെ പ്രൊമോ നാളെ പുറത്തിറങ്ങും. നാളെ ഉച്ചയ്ക്ക് 12.07 ന് സിനിമയുടെ പ്രൊമോ പുറത്തുവരും. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഒരു ഗംഭീര പ്രൊമോ തന്നെയാണ് സിനിമയ്ക്കായി ഒരുങ്ങുന്നതെന്നാണ് ഇൻഡസ്ട്രിയിൽ നിന്നുള്ള സംസാരം. ജയിലർ, ജയിലർ 2 എന്നീ സിനിമകൾക്ക് ശേഷം രജനിയും നെൽസണും ഒന്നിക്കുന്ന സിനിമയാകും ഇത്. നിലവിൽ ജയിലർ 2 വിന്റെ ഷൂട്ടിലാണ് രജനിയും നെൽസണും. രജനിയെ നായകനാക്കി സിബി ചക്രവർത്തി ഒരുക്കുന്ന സിനിമയ്ക്ക് ശേഷമാകും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. റെഡ് ജയന്റ് മൂവീസ് ആണ് ഈ സിനിമ നിർമിക്കുന്നത്.

Content Highlights:  Shahrukh Khan is set to join Jailer 2 alongside Superstar Rajinikanth and Mohanlal in an Extended Cameo

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us