

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തെരുവുനായ ശല്യം. ക്യാമ്പസിനകത്ത് നിന്ന് ജീവനക്കാരന് കടിയേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ നായയെ പിടികൂടി. നായയുമായി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് ഈ മാസം മാത്രം നായയുടെ കടിയേറ്റത്.
Content Highlights: Dog attack at Calicut University; Employee bitten from inside campus