പാക് താരം ഒന്നാമത്; ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ; ഗ്രൂപ്പ് ഘട്ടം കഴിയുമ്പോൾ റൺവേട്ടക്കാർ ഇവർ

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി പാകിസ്താൻ ഓപ്പണര്‍ സഹിബ്‌സാദാ ഫര്‍ഹാന്‍.

പാക് താരം ഒന്നാമത്; ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ; ഗ്രൂപ്പ് ഘട്ടം കഴിയുമ്പോൾ റൺവേട്ടക്കാർ ഇവർ
dot image

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി പാകിസ്താൻ ഓപ്പണര്‍ സഹിബ്‌സാദാ ഫര്‍ഹാന്‍. നാല് മത്സരങ്ങളില്‍ നിന്ന് 220 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. നമീബിയക്കെതിരെ പുറത്താവാതെ നേടിയ 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു അര്‍ധ സെഞ്ച്വറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. 73.൩൩ ശരാശരിയിലും 164.17 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശുന്നത്.

നാല് മത്സരങ്ങളില്‍ നിന്ന് 199 റണ്‍സ് നേടിയ ശ്രീലങ്കൻ താരം പാതും നിസ്സങ്കയാണ് രണ്ടാമത്. ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും താരം നേടി. 66.33 ശരാശരിയിലും 156.69 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശുന്നത്.

നാല് മത്സരങ്ങളില്‍ നിന്ന് 182 റണ്‍സ് നേടിയ ശ്രീലങ്കയുടെ തന്നെ കുശാല്‍ മെന്‍ഡിസ് ആണ് മൂന്നാമത്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടും. 60.66 ശരാശരിയും 124.65 ശരാശരിയും താരത്തിനുണ്ട്. 61 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

നാല് മത്സരങ്ങളിൽ നിന്ന് 178 റൺസ് നേടിയ പ്രോട്ടീസ് ക്യാപ്റ്റന്‍ എയ്ഡൻ മാർക്രം ആണ് നാലാമത്. പുറത്താകാതെ നേടിയ 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് അര്‍ധ സെഞ്ചുറികളും ലോകകപ്പില്‍ നേടി. ശരാശരി 59.33. സ്‌ട്രൈക്ക് റേറ്റ് 187.36.

ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷനാണ് അഞ്ചാം സ്ഥാനത്ത് . നാല് മത്സരങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 176 റണ്‍സ്. 77 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 44.00 ശരാശരി. 202.29 സ്‌ട്രൈക്ക് റേറ്റ് കിഷനുണ്ട്.

ആറാമത് നിൽക്കുന്നത് സിംബാബ്‌വെയുടെ ബ്രയാൻ ബെന്നറ്റ് ആണ്. മൂന്ന് മത്സരങ്ങള്‍ കളിച്ച താരം നേടിയത് 175 റണ്‍സ്. മൂന്ന് മത്സരങ്ങളിലും താരം പുറത്തായില്ലെന്നുള്ളത് മറ്റൊരു വാസ്തവം. 125.00 സ്‌ട്രൈക്ക് റേറ്റാണ് ബെന്നറ്റിന്. പുറത്താവാതെ നേടിയ 64 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടി.

ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സീഫെര്‍ട്ട് ഏഴാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ 173 റണ്‍സാണ് സമ്പാദ്യം. പുറത്താവാതെ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 57.66. സ്‌ട്രൈക്ക് റേറ്റ് 167.96. രണ്ട് അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്.

എട്ടാമത് അഫ്‌ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍ ആണ്. നാല് മത്സരങ്ങളില്‍ നിന്ന് 170 റണ്‍സാണ് അഫ്ഗാന്‍ താരം നേടിയത്. പുറത്താവാതെ നേടിയ 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 56.66. സ്‌ട്രൈക്ക് റേറ്റ് 142.85.

Also Read:

നാല് മത്സരങ്ങളില്‍ നിന്ന് 169 റണ്‍സ് നേടിയ നേപ്പാളിന്റെ ദിപേന്ദ്ര ഐറിയാണ് ഒമ്പതാം സ്ഥാനത്ത്. 58 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. 56.33 ശരാശരിയും 142.85 സ്‌ട്രൈക്ക് റേറ്റും ഐറിക്കുണ്ട്.

നാല് മത്സരങ്ങളില്‍ നിന്ന് 162 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പത്താം സ്ഥാനത്തുണ്ട് . ഇതില്‍ ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ പുറത്താവാതെ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 54.00. സ്‌ട്രൈക്ക് റേറ്റ് 136.13.

Content highlights: T20 worldcup 2026; Top run scorers from gorup stage

dot image
To advertise here,contact us
dot image