നിങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി എത്രപേര്‍ വീണ്ടും വീണ്ടും കണ്ടു എന്നറിയണോ ? വഴിയുണ്ട്

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റ ഇന്‍സ്റ്റഗ്രാമില്‍ ഒരു പ്രധാന മാറ്റം വരുത്താനൊരുങ്ങുന്നു.ഇതുവരെ ലഭ്യമല്ലാത്ത പല സവിശേഷിതകളും ഈ മാറ്റത്തിലൂടെ ലഭിക്കും

നിങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി എത്രപേര്‍ വീണ്ടും വീണ്ടും കണ്ടു എന്നറിയണോ ? വഴിയുണ്ട്
dot image

ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറി ഇട്ടാല്‍ എത്രപേര്‍ കണ്ടുവെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംഷയുണ്ടാവും അല്ലേ?. ഒരു പക്ഷേ ആ സ്റ്റോറി ഒരു പ്രത്യേക വ്യക്തി കാണണമെന്ന് കരുതിയാവും പോസ്റ്റ് ചെയ്തിട്ടുണ്ടാവുക. അവരത് കണ്ടുവെന്നറിയാനും നമുക്ക് സാധിക്കും. ഇനിയിപ്പോ ആരും അറിയാതെ നിങ്ങള്‍ക്ക് ആരുടെയെങ്കിലും സ്റ്റോറി കാണണമെന്നുണ്ടോ ? അതിനും വഴിയുണ്ട്. അത്തരത്തില്‍ പലതരത്തിലുളള ഉഗ്രന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റ. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഗുണരമായ അനുഭവം നല്‍കാന്‍ കഴിയുന്ന ഒരു പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ മോഡലായ 'ഇന്‍സ്റ്റഗ്രാം പ്ലസാണ്' ഉപയോക്താക്കള്‍ക്ക് ഇതുവരെ ലഭ്യമല്ലാത്ത സവിശേഷിതകളുമായി എത്തുന്നത്. നിരവധി പുതിയ ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാം പ്ലസ് വഴി ലഭിക്കാന്‍ പോകുന്നത്.

instagram story

എന്തൊക്കെ സവിശേഷിതയാണ് ഇന്‍സ്റ്റഗ്രാം പ്ലസിലൂടെ ലഭിക്കുന്നത്

ഈ പുത്തന്‍ ഫീച്ചറിന്റെ ഏറ്റവും പ്രധാനമായ സവിശേഷിത ഒരാള്‍ അറിയാതെ അയാളുടെ സ്റ്റോറി കാണാന്‍ കഴിയും എന്നതാണ്. അതായത് നിങ്ങള്‍ ഒരു ഇന്‍സ്റ്റഗ്രാം പ്ലസ് ഉപയോക്താവാണെങ്കില്‍ നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെതന്നെ ഒരാളുടെ സ്റ്റോറി കാണാന്‍ കഴിയും. കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ സ്‌റ്റോറികള്‍ മറ്റൊരാള്‍ എത്രതവണ വീണ്ടും വീണ്ടും കണ്ടുവെന്നും അറിയാം. ക്ലോസ് ഫ്രണ്ട്‌സ്' ലിസ്റ്റ് സൂക്ഷിക്കാനും എത്ര ഗ്രൂപ്പുകള്‍ വരെ നിര്‍മ്മിക്കാനും സ്റ്റോറികള്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാനും കഴിയും.ക്ലോസ്ഫ്രണ്ട്‌സ് ലിസ്റ്റിന്റെ നിലവിലെ പരിധിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌റ്റോറികള്‍ക്ക് ഒന്നിലധം viewers നെ സൃഷ്ടിക്കാനുള്ള കഴിവ് ലഭ്യമാകും. ഈ ഗുണങ്ങളോടൊപ്പംതന്നെ ഉപയോക്താക്കള്‍ക്ക് അവര്‍ പങ്കുവയ്ക്കുന്ന സ്റ്റോറികളുടെ ദൈര്‍ഘ്യം 24 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറായി നീട്ടാനും കഴിയും. ആഴ്ചയിലൊരിക്കല്‍ സ്റ്റോറികള്‍ സ്‌പോട്ട്‌ലൈറ്റ് ചെയ്യാനും അത് ഫോളോവേഴ്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്താനും സാധിക്കും.

instagram story

മറ്റ് സവിശേഷിതകള്‍

ഈ സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് സൂപ്പര്‍ലൈക്കുകള്‍ പോലുളള ആനിമേറ്റഡ് റിപ്ലേകള്‍ അയക്കാനുളള ഓപ്ഷനും ഉപയോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ സ്‌റ്റോറി വ്യൂവര്‍ ലിസ്റ്റില്‍ തിരഞ്ഞാല്‍ ഒരു പ്രത്യേക വ്യക്തിയെ കണ്ടെത്താനുള്ള ഓപ്ഷനും ഉണ്ട്.

വെരിഫൈഡ് പ്ലാന്‍ പോലെതന്നെയാണോ ഇത്?

മെറ്റായുടെ വെരിഫൈഡ് പ്ലാനില്‍ നിന്ന് ഇന്‍സ്റ്റാഗ്രാം പ്ലസ് വ്യത്യസ്തമാണ് .
വെരിഫൈഡ് പ്ലാന്‍ പ്രധാനമായും creators നും ബിസിനസ് ഉപയോക്താക്കള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇവ ബ്ലൂ ടിക്കുകള്‍, സുരക്ഷ തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. സാധാരണ ഉപയോക്താക്കളെ മനസ്സില്‍ വെച്ചുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാം പ്ലസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

instagram story

ഈ സവിശേഷിതകള്‍ നിലവില്‍ സാധാരണ ഉപയോക്താക്കള്‍ക്ക് ലഭ്യമല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം പണമടച്ചുളള ഈ സേവനം മെകിസിക്കോ, ജപ്പാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിലവില്‍ പരീക്ഷിച്ചുവരികയാണ്. പരിമിതമായ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ സവിശേഷിത ലഭ്യമാകൂ. എന്നാല്‍ ഭാവിയില്‍ ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചേക്കാം. കമ്പനി ഇതുവരെ പുതിയ ഫീച്ചറിന്റെ ഔദ്യോഗിക ചെലവ് വെളിപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ സബ്സ്‌ക്രിപ്ഷന് പ്രതിമാസം മെക്‌സിക്കോയില്‍ 2.20 യു.എസ് ഡോളര്‍, ജപ്പാനില്‍ 2 യു.എസ് ഡോളര്‍, ഫിലിപ്പീന്‍സില്‍ 1.07 യു.എസ് ഡോളര്‍ എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം പ്ലസിന്റെ പ്രതിമാസ നിരക്ക്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ നിരക്ക് എത്രയായിരിക്കുമെന്ന് വ്യക്തമല്ല.

Content Highlights :Want to know how many people have viewed your Instagram story over and over again?

dot image
To advertise here,contact us
dot image