

ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്താനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടന്നു.
അതേ സമയം ചിരവൈരികളായ ഇന്ത്യക്കെതിരെ ഏറ്റുവാങ്ങിയ കനത്ത പരാജയത്തോടെ സൂപ്പർ എട്ട് കാണാതെ പുറത്താകുമോ എന്ന ആശങ്കയിൽ പാകിസ്താൻ ടീം. ഞായറാഴ്ച കൊളംബോയിലെ ആർ. തോൽവിയോടെ പാകിസ്ഥാന്‍റെ നെറ്റ് റൺറേറ്റ് +0.932-ൽ നിന്നും -0.403 ലേക്ക് കൂപ്പുകുത്തി.
നിലവിൽ ഗ്രൂപ്പ് എയിൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാകിസ്താന് ബുധനാഴ്ച നമീബിയക്കെതിരെ നടക്കാനിരിക്കുന്ന അവസാന ഗ്രൂപ്പ് മത്സരം അതിനിർണ്ണായകമാണ്. ഈ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ മുൻ ചാമ്പ്യന്മാർ ടൂർണമെന്‍റിൽ നിന്ന് പുറത്താകും.
നമീബിയയോട് പാകിസ്താൻ പരാജയപ്പെട്ടാൽ, ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്ക (യുഎസ്എ) സൂപ്പർ എട്ടിലേക്ക് മുന്നേറും. 2024-ലെ ലോകകപ്പിലും പാകിസ്താനെ പിന്നിലാക്കി അമേരിക്ക അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു.
Content Highlights: IND vs PAK: Pakistan T20 World Cup Qualification Scenario after defeat against India