ഡെഡ്‌ബോളിനെ ചൊല്ലി തര്‍ക്കം; ലോകകപ്പ് മത്സരത്തിനിടെ അംപയറോട് കയർത്ത് നമീബിയ ക്യാപ്റ്റന്‍

മത്സരത്തില്‍ ഇറാസ്മസ് നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു

ഡെഡ്‌ബോളിനെ ചൊല്ലി തര്‍ക്കം; ലോകകപ്പ് മത്സരത്തിനിടെ അംപയറോട് കയർത്ത് നമീബിയ ക്യാപ്റ്റന്‍
dot image

ഇന്ത്യയും നമീബിയയും തമ്മിലുള്ള ടി20 ലോകകപ്പ് പോരാട്ടത്തിനിടെ നാടകീയ സംഭവങ്ങള്‍. ഇന്ത്യയുടെ ബാറ്റിങിന്റെ എട്ടാം ഓവറില്‍ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസും അംപയറും തമ്മില്‍ ചൂടേറിയ വാഗ്വാദം അരങ്ങേറി. ഇറാസ്മസ് എറിഞ്ഞ പന്ത് അംപയര്‍ ഡെഡ് ബോള്‍ വിളിച്ചതാണ് നമീബിയ ക്യാപ്റ്റനെ ചൊടിപ്പിച്ചത്.

തിലക് വര്‍മയായിരുന്നു ഈ സംഭവം നടക്കുമ്പോള്‍ ക്രീസില്‍. താരത്തിനെതിരെ ഇറാസ്മസ് ക്രീസിനും സ്റ്റംപിനും പിന്നില്‍ നിന്ന് പന്ത് റിലീസ് ചെയ്തതോടെയാണ് അംപയര്‍ ഈ പന്ത് അനുവദിക്കാതിരുന്നത്. ഇതോടെയാണ് ഇറാസ്മസ് അംപയറുമായി തര്‍ക്കിക.

മത്സരത്തില്‍ ഇറാസ്മസ് നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്താണ് നമീബിയന്‍ ക്യാപ്റ്റന്‍ നാല് വിക്കറ്റ് സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ 116 റണ്‍സിന് നമീബിയ ഓള്‍ഔട്ടാവുകയും ചെയ്തു. 93 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Content Highlights: T20 World Cup 2026, ind vs Nam: Namibia Captain Gerhard Erasmus Argues With Umpire Over Dead Ball

dot image
To advertise here,contact us
dot image