

കൊച്ചി: കേരളത്തെ കുറിച്ച് വിദ്വേഷപ്രചരണം നടത്തിയ ഉത്തരേന്ത്യന്‍ യൂട്യൂബര്‍ അമൃത് സിംഗ് ഡാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ലിറ്റിചോക്കപ്പ് എന്ന ഇന്‍സ്റ്റഗ്രാം പേജിനും പ്രസ്തുത വീഡിയോയെ പിന്തുണച്ച് കമന്റിട്ട ദിയ കൃഷ്ണക്കെതിരെയും നടപടി ഉണ്ടാകണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
വിവിധ മതവിഭാഗങ്ങള്‍ സ്‌നേഹത്തോടെയും സഹിഷ്ണുതയോടെയും കഴിയുന്ന കേരളീയ സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനും വിഭജിപ്പിക്കാനും വര്‍ഗീയ ശക്തികള്‍ കാലാകാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മതനിരപേക്ഷതയുടെ ശക്തമായ തുരുത്തായ കേരളം വര്‍ഗീയ ശക്തികളുടെ എല്ലാകാലത്തെയും ശത്രുവാണ്. ആ കേരളത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ വേണ്ടി ഇത്തരം പ്രചരണം നടത്തുന്നവരെ ശക്തമായി നേരിടുകയും കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമത്തെയും ചെറുത്ത് തോല്‍പ്പിക്കുകയും വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
ഇത്തരം വര്‍ഗീയ പ്രചരണങ്ങള്‍ നടത്തുന്നവരെയും അതിനെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയണമെന്നും വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
കേരളത്തെ കുറിച്ച് വിദ്വേഷപ്രചരണം നടത്തിയ ഉത്തരേന്ത്യന്‍ യൂട്യൂബര്‍ അമൃത് സിംഗ് ഡാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുക..
''ഫോര്‍ട്ട് കൊച്ചി നിറയെ മുസ്ലീങ്ങള്‍ ആണെന്നും കേരളം അപകടത്തിലാകണെന്നും'' പരാമര്‍ശിക്കുന്ന വിദ്വേഷ വീഡിയോ പുറത്തിറക്കിയ ഉത്തരേന്ത്യന്‍ യൂട്യൂബര്‍ അമൃത് സിംഗ് ഡാരനെയും ആ വീഡിയോ പ്രചരിപ്പിച്ച് സമൂഹത്തില്‍ മതവിദ്വേഷം സൃഷ്ടിക്കുന്നവരെയും മതേതര കേരളം ഒറ്റപ്പെടുത്തണം.
ഉത്തരേന്ത്യന്‍ യൂട്യൂബറുടെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച ലിറ്റിചോക്കപ്പ് എന്ന ഇന്‍സ്റ്റഗ്രാം പേജിനും ആ വീഡിയോ പിന്തുണച്ച് കമന്റിട്ട സിനിമാ താരം ദിയ കൃഷ്ണക്കെതിരെയും നടപടി ഉണ്ടാകണം. വിവിധ മതവിഭാഗങ്ങള്‍ സ്‌നേഹത്തോടെയും സഹിഷ്ണുതയോടെയും കഴിയുന്ന കേരളീയ സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനും വിഭജിപ്പിക്കാനും വര്‍ഗീയ ശക്തികള്‍ കാലാകാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മതനിരപേക്ഷതയുടെ ശക്തമായ തുരുത്തായ കേരളം വര്‍ഗീയ ശക്തികളുടെ എല്ലാകാലത്തെയും ശത്രുവാണ്. ആ കേരളത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ വേണ്ടി ഇത്തരം പ്രചരണം നടത്തുന്നവരെ ശക്തമായി നേരിടുകയും
കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമത്തെയും ചെറുത്തു തോല്‍പ്പിക്കുകയും വേണം. ഇത്തരം വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നവരെയും അതിനെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയണമെന്നും വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Content Highlights: dyfi demands action against amrit singh daran over kerala remarks