ഫിലിപ്സ് കത്തി; ജേക്കബ് മിന്നി; ഇന്ത്യയ്‌ക്കെതിരെ കിവികൾക്ക് മികച്ച ടോട്ടൽ

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 181 റണ്‍സ് വിജയലക്ഷ്യം.

ഫിലിപ്സ് കത്തി; ജേക്കബ് മിന്നി; ഇന്ത്യയ്‌ക്കെതിരെ കിവികൾക്ക് മികച്ച ടോട്ടൽ
dot image

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 181 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലാൻഡിനെ ഗ്ലെന്‍ ഫിലിപ്‌സും ബെവോണ്‍ ജേക്കബ്‌സും കൂടിയാണ് രക്ഷപ്പെടുത്തിയത്.

ഒരു ഘട്ടത്തിൽ ന്യൂസിലന്‍ഡ് 5.2 ഓവറില്‍ മൂന്നിന് 41 എന്ന നിലയിലായിരുന്നു. പിന്നാലെ ഫിലിപ്‌സ്-ബെവോണ്‍ സഖ്യം 116 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.

ഫിലിപ്സ് 43 പന്തില്‍ 70 റൺസും ജേക്കബ്‌സ് 46 പന്തില്‍ 58 റൺസുമാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.

Content Highlights:india vs-new zealand 2nd t20 glenn phillips bevon jacobs batting score

dot image
To advertise here,contact us
dot image