കേരള ബോക്‌സ് ഓഫീസിനെ വിറപ്പിച്ച് തലൈവര്‍; ആഗോള കളക്ഷന്‍ 600 കോടി കടന്ന് ജയിലര്‍ 2

628 കോടി രൂപയാണ് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ആകെ കളക്ഷന്‍

കേരള ബോക്‌സ് ഓഫീസിനെ വിറപ്പിച്ച് തലൈവര്‍; ആഗോള കളക്ഷന്‍ 600 കോടി കടന്ന് ജയിലര്‍ 2
dot image

കേരളത്തിലെ തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജയിലര്‍ 2. റിലീസ് ചെയ്ത് ഒമ്പതാം ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് 14.50 കോടി രൂപ നെറ്റ് കളക്ഷന്‍ നേടിയതോടെ ചിത്രം 350 കോടി ക്ലബ്ബിനോട് അടുത്തിരിക്കുകയാണ്. ഒമ്പത് ദിവസങ്ങള്‍ കൊണ്ട് ചിത്രം ഇന്ത്യയില്‍ ആകെ 348.85 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി. 628 കോടി രൂപയാണ് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ആകെ കളക്ഷന്‍.

റിലീസ് ചെയ്ത ആദ്യ ദിനം 15,887 ഷോകളില്‍ നിന്നായി 59.70 കോടി രൂപയുടെ ഇന്ത്യയിലെ നെറ്റ് കളക്ഷനാണ് ചിത്രം നേടിയത്. റിലീസിന് മുന്നോടിയായുള്ള അഡ്വാന്‍സ് ബുക്കിംഗിലൂടെമാത്രം ലോകമെമ്പാടുമായി 80 കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. കന്നഡയില്‍ നിന്നും ശിവരാജ്കുമാറും മലയാളത്തില്‍ മോഹന്‍ലാലും ഒപ്പം ജാക്കി ഷ്റോഫ്, ഹൃത്വിക് റോഷന്‍, വിദ്യാ ബാലന്‍ തുടങ്ങി ഇന്ത്യയിലെ പല ഇന്‍ഡസ്ട്രികളിലുള്ള വമ്പന്‍മാര്‍ അണിനിരന്നതോടെയാണ് ചിത്രത്തിന് കേരളത്തിന് പുറത്ത് നിന്നും വലിയ സ്വീകാര്യത ലഭിച്ചു.

എല്ലാ ഭാഷയിലെയും സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിന്ന ചിത്രമാണ് ജയിലര്‍2. അടുത്ത കാലത്തൊന്നും ഇത്തരത്തിലൊരു മാസ് ചിത്രത്തിനുള്ള കാത്തിരിപ്പ് ഉണ്ടായിട്ടില്ല. ജയിലറിന്റെ ആദ്യ ഭാഗത്തിന്ന് കിട്ടിയ ഹൈപ്പാണ് രണ്ടാം ഭാഗത്തിനായി ആളുകള്‍ ഇത്തരത്തില്‍ കാത്തിരിന്നത്. കാമിയോ റോളുകളും നെല്‍സന്റെ സംവിധാനവും അനിരുദ്ധിന്റെ സംഗീതവുമൊക്കെ ആളുകളെ ആകര്‍ഷിച്ച ഘടകങ്ങളാണ്.

Content Highlights: 'Jailer 2' crosses ₹600 crore in global box office collections.

dot image
To advertise here,contact us
dot image