സഞ്ജുവിന് അവസരം ഒരുങ്ങുന്നോ? നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ അഭിഷേക് ഇറങ്ങില്ലെന്ന് റിപ്പോര്‍ട്ട്‌

നമീബിയയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ടീം ഇന്ന് പരിശീലനത്തിനിറങ്ങിയപ്പോൾ അഭിഷേക് ശർമ ഇല്ലായിരുന്നു

സഞ്ജുവിന് അവസരം ഒരുങ്ങുന്നോ? നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ അഭിഷേക് ഇറങ്ങില്ലെന്ന് റിപ്പോര്‍ട്ട്‌
dot image

ടി20 ലോകകപ്പിൽ‌ മലയാളി താരം സഞ്ജു സാംസണ് അരങ്ങേറ്റത്തിനുള്ള അവസരമൊരുങ്ങുന്നതിനുള്ള സാധ്യതയേറുന്നു. നമീബിയക്കെതിരെ ഇന്ത്യ രണ്ടാം മത്സരത്തിൽ ഓപ്പണർ അഭിഷേക് ശർമ ഇറങ്ങുന്ന കാര്യം സംശയത്തിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കടുത്ത പനിയും വയറുവേദനയും കാരണം അഭിഷേകിന് നമീബിയയ്ക്കെതിരെ വിശ്രമം നൽകുമെന്നും സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുഎസ്എക്കെതിരെ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ മത്സരത്തില്‍ ഗോൾഡന്‍ ഡക്കായി മടങ്ങിയ അഭിഷേക് ശര്‍മ കടുത്ത പനിയും വയറുവേദനയും മൂലം പിന്നീട് ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല.

നമീബിയയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ടീം ഇന്ന് പരിശീലനത്തിനിറങ്ങിയപ്പോൾ അഭിഷേക് ശർമ ഇല്ലായിരുന്നു. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-നമീബിയ മത്സരം. അഭിഷേക് ശർമ അസുഖത്തിൽനിന്ന് മോചിതനായിട്ടില്ലെങ്കിലും വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദോഷേറ്റ് പറഞ്ഞു. 'അദ്ദേഹത്തിന് ഇപ്പോഴും വയറ്റിൽ പ്രശ്‌നങ്ങളുണ്ട്' എന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: T20 World Cup 2026: Unwell Abhishek Sharma could miss IND vs NAM, Lucky break for Sanju Samson?

dot image
To advertise here,contact us
dot image