'14 വയസിൽ മറ്റാരെങ്കിലും ഇങ്ങനെ ബാറ്റുചെയ്യുന്നത് കണ്ടിട്ടുണ്ടോ?'; വൈഭവിനെ പുകഴ്ത്തി ജോസ് ബട്‌ലര്‍

വൈഭവ് താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച യുവതാരമാണെന്നാണ് ബട്‌ലർ പറയുന്നത്

'14 വയസിൽ മറ്റാരെങ്കിലും ഇങ്ങനെ ബാറ്റുചെയ്യുന്നത് കണ്ടിട്ടുണ്ടോ?'; വൈഭവിനെ പുകഴ്ത്തി ജോസ് ബട്‌ലര്‍
dot image

ഇന്ത്യൻ ക്രിക്കറ്റിന്റെ വണ്ടർ കിഡ‍് വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇം​ഗ്ലണ്ട് സൂപ്പർ താരം ജോസ് ബട്‌ലർ. കേവലം 14 വയസ്സുകാരനായ വൈഭവ് താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച യുവതാരമാണെന്നാണ് ബട്‌ലർ പറയുന്നത്. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് വേണ്ടി വൈഭവ് മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് ബട്‌ലർ 'ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്' എന്ന പോഡ്‌കാസ്റ്റിൽ വാചാലനായത്.

'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് വൈഭവ്. 14 വയസ് മാത്രമുള്ളപ്പോഴാണ് വൈഭവ് ഇങ്ങനെ ബാറ്റ് ചെയ്യുന്നത്. മാറ്റാരെങ്കിലും ഈ പ്രായത്തില്‍ ഇത്തരത്തില്‍ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? 14 വയസില്‍ ഇതാണ് ബാറ്റിങ് എങ്കില്‍ 16, 18, 20 വയസൊക്കെ എത്തുമ്പോള്‍ അദ്ദേഹം ഏങ്ങനെയായിരിക്കും ബാറ്റ് വീശുക. ആലോചിച്ചു നോക്കു', പോഡ്‌കാസ്റ്റിൽ ബട്‌ലർ പറഞ്ഞു.

ബട്‌ലര്‍ക്കൊപ്പം പോഡ്കാസ്റ്റില്‍ സഹതാരം മാര്‍ക്ക് വുഡും സന്നിഹിതനായിരുന്നു. വൈഭവിനെ കുറിച്ച് ബട്‌ലര്‍ പറഞ്ഞപ്പോള്‍ മാര്‍ക്ക് വുഡിന്റെ പ്രതികരണം ഇങ്ങനെ. 'വലിയൊരു പ്രസ്താവനായാണ് താങ്കള്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. വൈഭവ് ഒരു സമ്പൂര്‍ണ സൂപ്പര്‍ സ്റ്റാറാണെന്നു നിങ്ങള്‍ പറയുന്നു. ഇത്ര നേരത്തെയുള്ള ഹൈപ്പ് വെച്ച് ഭാവിയില്‍ അദ്ദേഹത്തിന് ഈ മികവ് നഷ്ടപ്പെടുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?', മാര്‍ക്ക് വുഡ് ചോദിച്ചു.

'ഭാവിയില്‍ ഈ മികവ് നഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. കാരണം ഇതിന് മുന്‍പും ഐപിഎല്ലില്‍ അദ്ദേഹം സെഞ്ച്വറി നേടിയിട്ടുണ്ട്. മാത്രമല്ല ഐപിഎല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍ ബാറ്റിങ്ങിനെത്തി ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയ താരം കൂടിയാണ് വൈഭവ്. അതുകൊണ്ടുതന്നെ അദ്ദേഹം സീനിയര്‍ ടീമിലേക്ക് എപ്പോള്‍ എത്തും എന്നുമാത്രമാണ് ഇനി അറിയാനുള്ളത്. ബാക്കിയെല്ലാം അദ്ദേഹം തെളിയിച്ച് കഴിഞ്ഞു', ബട്‌ലര്‍ വ്യക്തമാക്കി.

Content Highlights: ‘Who Else Was Doing This at 14?’, Jos Buttler made a bold claim about Vaibhav Suryavanshi

dot image
To advertise here,contact us
dot image