തകര്‍ത്തടിച്ച് സീഫര്‍ട്ടും ഫിന്‍ അലനും; ടി20 ലോകകപ്പില്‍ യുഎഇയെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ്‌

ഓപ്പണര്‍മാരായ ടിം സീഫര്‍ട്ടിന്റെയും ഫിന്‍ അലന്റെയും അപരാജിത അര്‍ധ സെഞ്ച്വറികളാണ് ന്യൂസിലാന്‍ഡിന്റെ വിജയം അനായാസമാക്കിയത്

തകര്‍ത്തടിച്ച് സീഫര്‍ട്ടും ഫിന്‍ അലനും; ടി20 ലോകകപ്പില്‍ യുഎഇയെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ്‌
dot image

2026 ടി20 ലോകകപ്പില്‍ യുഎഇക്കെതിരെ ന്യൂസിലാന്‍ഡിന് വിജയം. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. യുഎഇ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറില്‍ ഒരുവിക്കറ്റുപോലും നഷ്ടപ്പെടുത്താതെ ന്യൂസിലാന്‍ഡ് മറികടന്നു.

ഓപ്പണര്‍മാരായ ടിം സീഫര്‍ട്ടിന്റെയും ഫിന്‍ അലന്റെയും അപരാജിത അര്‍ധ സെഞ്ച്വറികളാണ് ന്യൂസിലാന്‍ഡിന്റെ വിജയം അനായാസമാക്കിയത്. ടിം സീഫര്‍ട്ട് 42 പന്തില്‍ 12 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താകാതെ 89 റണ്‍സ് അടിച്ചെടുത്തു. അലന്‍ 50 പന്തില്‍ അഞ്ച് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം പുറത്താകാതെ 84 റണ്‍സും നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎഇ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മലയാളി താരം അലിഷാന്‍ ഷറഫുവിന്റെയും ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെയും അര്‍ധ സെഞ്ച്വറികളാണ് യുഎഇക്ക് കരുത്തായത്.

Content Highlights: T20 World Cup 2026, NZ vs UAE: Seifert, Allen's dominant stand powers New Zealand to 10 wicket win

dot image
To advertise here,contact us
dot image