അനായാസം നെതര്‍ലാന്‍ഡ്! നമീബിയക്കെതിരെ ഏഴ് വിക്കറ്റ് ജയം

പുറത്താകാതെ 72 റണ്‍സ് നേടിയ ബാസ് ഡി ലീഡെയാണ് നെതര്‍ലാര്‍ഡ്‌സിന്റെ വിജയം എളുപ്പമാക്കിയത്

അനായാസം നെതര്‍ലാന്‍ഡ്! നമീബിയക്കെതിരെ ഏഴ് വിക്കറ്റ് ജയം
dot image

ടി-20 ലോകകപ്പില്‍ നമീബിയക്കെതിരെ നെതര്‍ലാന്‍ഡിന് അനായാസ വിജയം. ഏഴ് വിക്കറ്റിനാണ് ഓറഞ്ച് പടയുടെ വിജയം. നമീബിയ ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം വെറും 18 ഓവറില്‍ നെതര്‍ലാന്‍ഡ്‌സ് മറികടന്നു.

പുറത്താകാതെ 72 റണ്‍സ് നേടിയ ബാസ് ഡി ലീഡെയാണ് നെതര്‍ലാര്‍ഡ്‌സിന്റെ വിജയം എളുപ്പമാക്കിയത്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് പുറത്താകാതെ 18 റണ്‍സുമായി ക്രീസില്‍ നിന്നു. കോളിന്‍ അക്കര്‍മാന്‍ 32 റണ്‍സും ഓപ്പണര്‍ മൈക്കള്‍ ലെവിറ്റ് 28 റണ്‍സും സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നമീബിയക്ക് വേണ്ടി 42 റണ്‍സ് നേടിയ നിക്കോള്‍ ലോഫ്റ്റി ഈറ്റോണാണ് ടോപ് സ്‌കോററായത്. ജാന്‍ ഫ്രിലിങ് 30 റണ്‍സ് സ്വന്തമാക്കി

നെതര്‍ലാന്‍ഡ്‌സിനായി ബാസ് ഡി ലീഡെയും ലോഗന്‍ വാന്‍ ബീക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാസ് ഡി ലീഡെയാണ് കളിയിലെ താരമായത്.

Content Highlights- Netherlands win over namibia in t20 wc

dot image
To advertise here,contact us
dot image