കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; മണിയൻ പിള്ള രാജുവിന് പിന്നാലെ മകന്റെ കാറും അപകടത്തിൽ

അഭിനേതാക്കൾക്ക് പരിക്കുകൾ ഇല്ലെങ്കിലും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം മാധ്യമങ്ങളോട് നടൻ സംസാരിച്ചിരുന്നു

കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു;  മണിയൻ പിള്ള രാജുവിന് പിന്നാലെ മകന്റെ കാറും അപകടത്തിൽ
dot image

നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിന് പിന്നാലെ മകൻ സഞ്ചരിച്ച കാറും അപകടത്തിൽപ്പെട്ടു. പുതിയ ചിത്രമായ 'മസ്തിഷ്കമരണം' എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുമ്പോഴാണ് നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അഭിനേതാക്കൾക്ക് പരിക്കുകൾ ഇല്ലെങ്കിലും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം മാധ്യമങ്ങളോട് നടൻ സംസാരിച്ചിരുന്നു.

'വരുമ്പോൾ വണ്ടി ഒന്ന് ആക്സിഡന്റ് ആയി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്നമുണ്ട്. ഞങ്ങളുടെ വണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് ആണ് ഇടിച്ചത്. വളവ് തിരിഞ്ഞപ്പോൾ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല,' നിരഞ്ജ് മണിയൻപിള്ള രാജു പറഞ്ഞു.

അടുത്തിടെയാണ് തിരുവനന്തപുരത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം. നടൻ ഓടിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ തെറിപ്പിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയത് വലിയ വാർത്തയായിരുന്നു. ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്ന് പിന്നീട് മണിയൻപിള്ള രാജു പറഞ്ഞു. ബൈക്ക് വളരെ വേഗത്തിൽ വന്ന് തന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നും നടൻ പറഞ്ഞിരുന്നു.

അതേസമയം, കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്. രജീഷ് വിജയനാണ് സിനിമയിൽ നായിക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്.

Content Highlights: Actor-producer Maniyan Pillai Raju was recently involved in a late-night accident that injured two youths, and a case was registered against him.

Within days of that incident, his son’s car reportedly collided with a KSRTC bus.

dot image
To advertise here,contact us
dot image