

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ലൈറ്റ്വെയ്റ്റ് ആഭരണങ്ങള്‍ക്കായി എക്സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചു. ലൈറ്റ്വെയ്റ്റ് ആഭരണങ്ങളോടുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ചു വരുന്ന താല്‍പര്യം കണക്കിലെടുത്താണ് പുതിയ പദ്ധതി.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം ലൈറ്റ്വെയ്റ്റ് ആഭരണങ്ങള്‍ വളരെ എളുപ്പത്തില്‍ ഇവിടെ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയും. ആര്‍ട്ടിസ്ട്രി ഷോറൂമിനുള്ളില്‍ ഒരു സ്വതന്ത്ര ഇന്‍-സ്റ്റോര്‍ സോണ്‍ ആയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിത്യേന ധരിക്കാവുന്ന ആഭരണങ്ങള്‍, ജോലി സ്ഥലത്തും പ്രത്യേക അവസരങ്ങളിലും ഉപയോഗിക്കാവുന്ന ആഭരണങ്ങള്‍, സമ്മാനങ്ങള്‍ നല്‍കുന്നതിനുള്ള ആഭരണങ്ങള്‍ തുടങ്ങി ട്രെന്‍ഡിംഗ് ഡിസൈനുകളിലുള്ള ലൈറ്റ്വെയ്റ്റ് ആഭരണങ്ങള്‍ എക്സ്‌ക്ലൂസീവ് സോണില്‍ ഒരുക്കിയിട്ടുണ്ട്.
ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയ്ന്റനന്‍സ്, പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണ്ണത്തിന് 100 ശതമാനം മൂല്യം എന്നിവയാണ് മലബാര്‍ ഗ്രൂപ്പ് ഉറപ്പുനല്‍കുന്നത്. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മലബാര്‍ ഗ്രൂപ്പ് എല്ലായ്പ്പോഴും പ്രാധാന്യം നല്‍കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.
മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി വീരാന്‍കുട്ടി, നടി ദേവിക സഞ്ജയ് എന്നിവര്‍ ചേര്‍ന്ന് ലൈറ്റ് വെയ്റ്റ് സോണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
Content Highlights: Malabar Gold & Diamonds will launch its first-ever exclusive Light Weight Jewellery Zone