റമദാൻ മാസത്തിൽ 70 മില്യൺ ദിർഹത്തിന്റെ മാനുഷിക ക്യാമ്പയിനുമായി ദുബായ്

കുടുംബ സ്ഥിരത ശക്തിപ്പെടുത്തുകയും ഏറ്റവും ആവശ്യമുള്ളവര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതിനായിരിക്കും പ്രഥമ പരിഗണന.

റമദാൻ മാസത്തിൽ 70 മില്യൺ ദിർഹത്തിന്റെ മാനുഷിക ക്യാമ്പയിനുമായി ദുബായ്
dot image

റമദാന്‍ മാസത്തില്‍ 70 മില്ല്യണ്‍ ദിര്‍ഹത്തിന്റെ മാനുഷിക ക്യാമ്പയിനുമായി ദുബായ്. 1.6 മില്യണ്‍ ആളുകള്‍ക്ക് ഇഫ്താറും മറ്റ് മാനുഷിക സഹായങ്ങളും ലഭ്യമാക്കുന്നതിനായാണ് വലിയ തുക മാറ്റിവച്ചിരിക്കുന്നത്. ബീറ്റ് അല്‍ ഖൈര്‍ സൈസൈറ്റിയാണ് വിപുലമായ ക്യാമ്പയില്‍ പ്രഖ്യാപിച്ചത്.

റമദാന്‍ വ്രതം ആരംഭിക്കാന്‍ ഒരാഴ്ച മാത്രം അവേശേഷിക്കെയാണ് 70 മില്ല്യണ്‍ ദിര്‍ഹത്തിന്റെ മാനുഷിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിലുടനീളമുള്ള താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെയും അടിയന്തര മാനുഷിക സഹായം ആവശ്യമുള്ളവരെയും പിന്തുണക്കുന്നതിനായി എട്ട് വ്യത്യസ്ത പരിപാടികള്‍ റമദാന്‍ കാലത്ത് നടപ്പിലാക്കും. അടിയന്തര സഹായം, ഭക്ഷ്യസഹായം, 1.6 ദശലക്ഷം നോമ്പുകാര്‍ക്ക് സൗജന്യ ഇഫ്താര്‍, പ്രതിമാസ കുടുംബ പിന്തുണ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സാമ്പത്തികവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ഈ വര്‍ഷത്തെ റമദാന്‍ കാമ്പയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കുടുംബ സ്ഥിരത ശക്തിപ്പെടുത്തുകയും ഏറ്റവും ആവശ്യമുള്ളവര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതിനായിരിക്കും പ്രഥമ പരിഗണന.

റമദാന്‍ ബജറ്റിലെ 26.5 മില്യണ്‍ ദിര്‍ഹം, അടിയന്തര മാനുഷിക സഹായത്തിനായി നീക്കിവച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കല്‍ തടയുന്നതിനായി കുടിശ്ശികയുള്ള വാടക തീര്‍ക്കല്‍, വൈദ്യുതി, വെള്ള ബില്ലുകള്‍ അടയ്ക്കല്‍, ചികിത്സാ സഹായവും മരുന്നുകളും ലഭ്യമാക്കല്‍, വരുമാനം ഇല്ലാതായതിന്റെ പേരില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ പിന്തുണക്കല്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തര സഹായം നമ്മുടെ മാനുഷിക ദൗത്യത്തിന്റെ കാതലാണെന്നും റമദാന്‍ കാലം വേഗത്തിലുള്ള പ്രതികരണത്തിന് കൂടുതല്‍ അര്‍ത്ഥം നല്‍കുന്ന സമയമാണെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Dubai has launched a Dh70 million humanitarian campaign during Ramadan, aiming to support those in need. The initiative includes distributing 1.6 million iftar meals, financial aid, and medical assistance. The campaign also allocates Dh2.5 million for Zakat al-Fitr and Dh1.2 million for Eid gifts, as well as a Dh6 million 'Garimeen' project to help debtors

dot image
To advertise here,contact us
dot image